ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുംവഴി കാറും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് മരണം

ചെന്നൈ: ക്ഷേത്രദർശനത്തിനു ശേഷം മടങ്ങും വഴി കാറും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് മരണം. തമിഴ്നാട്ടിലെ മധുര തിരുമംഗലത്താണ് അപകടമുണ്ടായത്. കാറിൽ സഞ്ചരിച്ചിരുന്ന ഒരു കുടുംബത്തിലെ നാലുപേരും ബൈക്ക് യാത്രികനുമാണ് മരിച്ചത്.

മരിച്ചവരിൽ രണ്ട് പുരുഷന്മാരും രണ്ടു സ്ത്രീകളും 8 വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങി കുടുംബത്തിന്റെ കാർ ബൈക്കിലിടിച്ചു മറിഞ്ഞാണ് അപകടം.

Read also :ബി​ഹാ​റി​ൽ കു​ടി​ലി​ന് തീ​പി​ടിച്ചു; അ​ഞ്ച് കു​ട്ടി​ക​ള​ട​ക്കം ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴ് പേ​ർ വെ​ന്തു​മ​രി​ച്ചു