കൊച്ചി : കേരള സ്റ്റോറിക്ക് പകരം മണിപ്പൂർ ഡോക്യുമെന്ററി അവതരിപ്പിക്കാനൊരുങ്ങി വൈപ്പിൻ പള്ളി. മണിപ്പുർ കലാപത്തെകുറിച്ചും കുട്ടികൾ അറിഞ്ഞിരിക്കണമെന്നതാണ് നിലപാടിലാണ് മണിപ്പൂർ കലാപത്തെകുറിച്ചുള്ള ഡോക്യുമെന്ററി വൈപ്പിൻ സാൻജോപുരം സെന്റ് ജോസഫ്സ് പള്ളി പ്രദർശിപ്പിക്കുന്നത് .
സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഇന്റന്‍സീവ് ബൈബിൾ കോഴ്സിന്റെ ഭാഗമായാണ് വിശ്വാസ പരിശീലനത്തിനെത്തുന്ന വിദ്യാർഥികളെ ഡോക്യുമെന്ററി കാണിക്കുന്നത്. ‘ദ് ക്രൈ ഓഫ് ദ് ഒപ്രസ്ഡ്’ എന്ന ഡോക്യുമെന്ററിയാണ് പ്രദർശിപ്പിക്കുന്നത്.
സഭയിലെ മറ്റു രൂപതകളിൽ കേരള സ്റ്റോറി സിനിമ കാണിച്ചതിന്റെ പിന്നാലെ മണിപ്പുർ കലാപത്തെക്കുറിച്ചാണ് കുട്ടികളെ ബോധവൽകരിക്കേണ്ടതെന്ന നിലപാടുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു പള്ളി രംഗത്തെത്തിയിരിക്കുന്നത്.
Read also :ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുംവഴി കാറും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് മരണം