ഏറ്റവും പ്രിയപ്പെട്ട പ്രഭാത ഭക്ഷണ ഓപ്ഷനുകളിലൊന്നാണ് ഇഡ്‌ലി. ഇതിൻ്റെ ജനപ്രീതി ദക്ഷിണേന്ത്യയിൽ മാത്രമല്ല, രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. സാധാരണ പ്ലെയിൻ ഇഡ്‌ലി ഒരു ഗോ-ടു ഓപ്ഷൻ ആണെങ്കിലും, പലരും ഇഷ്ടപ്പെടുന്ന മറ്റൊരു ഇനം പൊടി ഇഡ്‌ലിയാണ്. ഈ ഇഡ്ഡലികൾ സാധാരണയുള്ളവയെ അപേക്ഷിച്ച് വലിപ്പത്തിൽ വളരെ ചെറുതാണ്.
ഇഡലികൃത്യമായി തയ്യാറാക്കാൻ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. വളരെ മൃദുവും രുചികരവുമായ പൊടി ഇഡ്ഡലി ഉണ്ടാക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ നോക്കാം.
വീട്ടിൽ തന്നെ മികച്ച പൊടി ഇഡ്‌ലി ഉണ്ടാക്കാനുള്ള 5 എളുപ്പവഴികൾ ഇതാ:
1. ഇഡ്ഡലി മാവ് പുളിക്കാൻ അനുവദിക്കുക, ഇഡ്ഡലി മൃദുവായാൽ മാത്രമേ പൊടി ഇഡ്‌ലിക്ക് നല്ല രുചി ലഭിക്കൂ. എല്ലാത്തിനുമുപരി, കട്ടിയുള്ളതും റബ്ബർ പോലെയുള്ളതുമായ ഇഡ്ഡലി കഴിക്കാൻ ആരാണ് ഇഷ്ടപ്പെടുന്നത്? ഇഡ്ഡലി മാവ് പാത്രത്തിലേക്ക് ഒഴിക്കുന്നതിന് മുമ്പ് കുറച്ച് നേരം ഇരിക്കാൻ അനുവദിക്കണം. മാവ് പുളിക്കാൻ വെക്കുന്നത് ഇഡ്‌ലി നല്ല സോഫ്റ്റ് ആകുന്നതിന് സഹായിക്കും. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ബാറ്റർ മാറ്റിവെക്കാൻ ശ്രമിക്കുക, ഒരു രാത്രി വെക്കുന്നത് നന്നായിരിക്കും.
2. ഇഡ്ഡലി നന്നായി ആവിയിൽ വേവിക്കുക. മാവ് ഇഡലി പാത്രത്തിലേക്ക് ഒഴിക്കുന്നതിന് മുമ്പ്, എണ്ണ നന്നായി തടവാൻ ശ്രദ്ധിക്കുക. ഒഴിച്ച ശേഷം, മോൾഡ് ശ്രദ്ധാപൂർവ്വം ആവിയിൽ വയ്ക്കുക, പാത്രത്തിൽ 1/4 ഭാഗം വെള്ളം നിറയ്ക്കുക. മൂടി വെച്ച് കുറഞ്ഞത് 10 മിനിറ്റെങ്കിലും ആവിയിൽ വേവിക്കുക. ഒരു ടൂത്ത്പിക്ക് ഉപയിഗിച്ച് ടെസ്റ്റ് ചെയ്യാം.
3. ഈ ഇഡ്‌ലിക്ക് അതിൻ്റെ വേറിട്ട രുചി നൽകുന്നത് പൊടി മസാലയാണ്. മാർക്കറ്റിൽ നിന്ന് റെഡിമെയ്ഡ് പൊടി മസാല എളുപ്പത്തിൽ വാങ്ങാൻ കഴിയുമെങ്കിലും, വീട്ടിൽ തന്നെ ഫ്രഷ് ആയി ഉണ്ടാക്കുന്നത് നന്നായിരിക്കും. ഇത് ഉണ്ടാക്കാൻ, ഉലുവ, ദാൽ, ഉണക്കമുളക് ആവശ്യമുള്ള കുറച്ച് മസാലകൾ എന്നിവ ഒന്നിച്ച് യോജിപ്പിക്കുക,
4. നിങ്ങളുടെ ഇഡ്ഡലിയും പൊടി മസാലയും തയ്യാറായിക്കഴിഞ്ഞാൽ, അവ ഒരുമിച്ച് ചേർക്കാനുള്ള സമയമാണിത്. ഇഡ്ഡലി ഒരു പ്ലേറ്റിലേക്ക് മാറ്റുക. തയ്യാറാക്കിയ മസാല പൊടി ഇഡ്ഡ്ലിയുടെ മുകളിൽ വിതറുക, കൈകൾ ഉപയോഗിച്ച് അവ ടോസ് ചെയ്യുക. ഇഡ്ഡ്ലിയുടെ എല്ലാ വശങ്ങളിൽ നിന്നും നന്നായി പൊതിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കുക. ആവശ്യമെങ്കിൽ കൂടുതൽ മസാല ചേർക്കാം. ശേഷം കുറച്ച് സമയം വെക്കാം. ഇത് ഇഡ്‌ലിയുടെ സ്വാദ് വർധിപ്പിക്കും.
5. നെയ്യ് ചേർക്കാൻ മറക്കരുത്. ഇഡ്‌ലിക്ക് സ്വാദ് നല്കാൻ അവയിൽ കുറച്ച് നെയ്യ് ഒഴിക്കാൻ മറക്കരുത്. നെയ്യ് അവയ്ക്ക് സമൃദ്ധമായ രുചി നൽകാനും അവയെ കൂടുതൽ രുചികരമാക്കാനും സഹായിക്കുന്നു.