പലരുടെയും ജീവിതചര്യയിലെ പ്രശ്നമാണ് ആഹാരം കഴിച്ചാലുടൻ ബാത്റൂമിൽ പോകുന്നത്. ഇത് നമ്മുടെ ദഹന വ്യവസ്ഥയിൽ ഉണ്ടാകുന്ന വെത്യാസങ്ങള്മൂലമാണ് ഉണ്ടാകുന്നത്. പ്രധാനമായും ദഹിക്കാത്ത ഭക്ഷണം, കൂടുതൽ എരിവുള്ള ഭക്ഷണം എന്നിവ കഴിച്ചാൽ ഈ അവസ്ഥ ഉണ്ടാകും. വയർ ചൂടായാലും ഈ പ്രശ്ങ്ങൾ ഉണ്ടാകുന്നതിനു സാധ്യതുണ്ട്
നമ്മുടെ ഭക്ഷണ രീതി തന്നെയാണ് ഇതിന്‍റെ ഒന്നാമത്തെ കാരണം. സമയം തെറ്റി ഭക്ഷണം കഴിക്കുന്നതോ, ഭക്ഷണ സമയത്തില്‍ വന്ന മാറ്റമോ, ഭക്ഷണത്തില്‍ ഉപയോഗിച്ചിരിക്കുന്ന കൃത്രിമ പദാര്‍ത്ഥങ്ങളോ, ചില ഭക്ഷണങ്ങളോടുള്ള കുടലിന്‍റെ പ്രതിപ്രവര്‍ത്തനമോ അങ്ങനെ എന്തുമാവാം ഇതിനുള്ള കാരണം. കൂടാതെ മാനസിക സമ്മര്‍ദ്ദങ്ങളും ഒരുപരിധിവരെ ഇതിനു കാരണമാകുന്നുണ്ട്.
എന്താണ് പരിഹാരം
നമ്മുടെ ആഹാരരീതി ക്രമപ്പെടുത്തുക എന്നുള്ളതാണ് പ്രധാനപ്പെട്ട പരിഹാരമാര്‍ഗം. പൊരിച്ചതും, എരിവും പുളിയും ഉള്ളതുമായ ഭക്ഷണങ്ങളും ഒരു പരിധി വരെ ശ്രദ്ധിച്ചു ഉപയോഗിക്കുക. അധികം തണുപ്പുള്ളതോ അധികം ചൂടുള്ള ആയ ഭക്ഷണം കഴിക്കാതിരിക്കുക. കൂടുതൽ പച്ചക്കറികൾ ഉപയോഗിക്കുക. നന്നായി വെള്ളം കുടിക്കുക.
എന്തൊക്കെ കഴിക്കാം
കറിവേപ്പില, ഇഞ്ചി, ശർക്കര ചേർത്തരച്ചു എന്നും അതിരാവിലെ കഴിക്കുന്നത് ശീലമാക്കുക. ഇനി അതിന് ബുദ്ധിമുട്ടാണെങ്കിൽ വീട്ടിൽ ഉണ്ടാക്കുന്ന മോര്, ഇഞ്ചിയും കറിവേപ്പില ചേർത്ത് ഉച്ചക്ക് കുടിക്കുന്നതും നല്ലതാണ്. മോര് ലഘുവും ശീതവുമാണ്. അതുകൊണ്ട് തന്നെ നമ്മുടെ ദാഹനത്തിനെ നിലനിർത്താൻ സഹായകമാകുന്നു.
നമ്മുടെ ആമാശയത്തിനും ശരീരത്തിനും യോജിച്ച ഭക്ഷണം തിരഞ്ഞെടുത്ത്, സാവധാനം ചവച്ചരച്ച് വേണ്ടത്ര സമയമെടുത്ത് കഴിക്കാൻ ശ്രദ്ധിക്കുക. ഈ അസുഖത്തെ തുടക്കത്തിൽ തന്നെ തിരിച്ചറിയേണ്ടതുണ്ട്