നിയമന അധികാരിയായ ഗവര്‍ണര്‍ രൂപീകരിക്കേണ്ട വിസി നിയമനത്തിനുള്ള സെര്‍ച്കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയത് പുതിയ നിയമക്കുരു ക്കിലൂടെ വിസി നിയമനം, ഗവര്‍ണറുടെ കാലാവധി കഴിയുന്നതുവരെ നീട്ടുക എന്ന ലക്ഷ്യം വച്ചാണെന്ന് ആരോപണം. സര്‍വകലാശാലകളുടെ ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ഒഴിവാക്കാനാണ് ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ വച്ചുള്ള നിയമ നിര്‍മാണം നടത്തിയിട്ടുള്ളത്. ചാന്‍സലറുടെ അധികാരത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ പാടില്ല എന്ന് സുപ്രീം കോടതി കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കിയ സുപ്രധാന വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
നിയമന അധികാരിയായ ചാന്‍സലര്‍ക്ക് മാത്രമേ സെലെക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ അധികാരമുള്ളൂവെന്നത് ഇതോടെ വ്യക്തമാണ്. മുന്‍പ് മലയാളം സര്‍വകലാശാല വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ നോമിനിയെ നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അത് നിയമവിരുദ്ധമായതിനാല്‍ രാജ്ഭവന്‍ ആ ആവശ്യം നിരസിച്ചതാണ്. കഴിഞ്ഞ കാലത്ത് പല വൈസ് ചാന്‍സലര്‍ നിയമനങ്ങളും കോടതി കയറിയത് സര്‍ക്കാരിന്റെ നോമിനികളെ തിരുകി കയറ്റാന്‍ നടത്തിയ നിയമ വിരുദ്ധ ഇടപെടലുകള്‍ ആയിരുന്നുവെന്ന് ചാന്‍സലര്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ഇത്തവണ അത്തരം ഇടപെടലുകള്‍ക്ക് വഴങ്ങേണ്ട എന്നാണ് ചാന്‍സലറുടെ തീരുമാനം.
നിയമനങ്ങള്‍ തുടക്കം മുതല്‍ അസാധുവാണെന്ന് കോടതി കണ്ടെത്തിയപ്പോള്‍ അത് നിയമനധികാരിയായ ചാന്‍സലറുടെ പിടിപ്പ് കേടാണെന്നു വരുത്തിതീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത് എന്നതും ഗവര്‍ണറുടെ അപ്രീതിക്കു കാരണമായി. നിയമന അധികാരി തന്നെയാണ് സെലെക്ഷന്‍ കമ്മിറ്റി രൂപീകരിക്കേണ്ടതെന്ന് പകല്‍ പോലെ വ്യക്തമാണെങ്കിലും പേരിനു ഒരു കമ്മിറ്റി രൂപീകരിച്ചതായി കാണിച്ചു കോടതി കയറി വിസി നിയമനങ്ങള്‍ അനന്തമായി നീട്ടിക്കൊണ്ട് പോവുക എന്നതാണ് സര്‍ക്കാരിന്റെ തന്ത്രം. അതേ സമയം, കേരള വിസി നിയമനത്തില്‍ നിയമാനുസരണം സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണര്‍ക്ക് അനുമതി നല്‍കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.
UGC യുടെ 2018 റെഗുലേഷന്‍ പ്രകാരം UGC നോമിനി യെ ഉള്‍പ്പെടുത്തി അക്കാദമിക് മേഖലയിലുള്ളവരെ മാത്രം ഉള്‍പ്പെടുത്തി സേര്‍ച്ച് കമ്മിറ്റി രൂപീകരി ക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. അതനുസരിച്ച് ഗവര്‍ണര്‍ സെര്‍ച്കമ്മിറ്റി രൂപീകരിക്കുമെന്നത് കൊണ്ടാണ് സര്‍ക്കാര്‍ സ്വയം സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഉത്തരവിറക്കിയത്. കേരളയില്‍ സെനറ്റ് നോമിനിയുടെ പേര് യൂണിവേഴ്‌സിറ്റി നല്‍കുന്ന മുറയ്ക്ക് സേര്‍ച്ച് കമ്മിറ്റിയിലുള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച ഗവര്‍ണരുടെ നടപടിയെചോദ്യം ചെയ്ത സര്‍ക്കാരാണ് ഇപ്പോള്‍ കമ്മിറ്റി അംഗങ്ങളുടെ പേരുകള്‍ ഒന്നും കൂടാതെ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ച വിചിത്ര ഉത്തരവ് ഇറക്കിയത്.
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ പ്രതിനിധിയെയും സര്‍ക്കാരിന്റെ രണ്ട് പ്രതിനിധികളെയും ഉള്‍പ്പെടുത്തുമെന്ന നിയമസഭ പാസ്സാക്കിയ രാഷ്ട്രപതി അംഗീകാരം തടഞ്ഞുവച്ചിട്ടുള്ള ബില്ലിലെ വ്യവസ്ഥകളനുസരിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ സേര്‍ച്ച് കമ്മിറ്റി രൂപീ പീകരിച്ചത്. ഇത് നിയമ വിരുദ്ധമാണെന്ന പൂര്‍ണ ബോധ്യത്തില്‍ തന്നെയാണ് സര്‍ക്കാര്‍ ഉത്തരവ്. ഗവര്‍ണര്‍ സെര്‍ച്കമ്മിറ്റി രൂപീകരിച്ചാല്‍ അതിനെ കോടതിയില്‍ ചോദ്യം ചെയ്യുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കേരളത്തിലെ യൂണിവേഴ്‌സിറ്റികളിലെ വിസി മാരുടെ ഒഴിവുകള്‍ ഉടനടി നികത്താന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന പ്രൊ. മേരി ജോര്‍ജ് ഫയല്‍ ചെയ്ത ഹര്‍ജ്ജി നാളെ കോടതി പരിഗണിക്കാ നിരിക്കെ, സര്‍ക്കാരിന് വിസി മാരുടെ നിയമനം വൈകിക്കുന്നതിന് ഒരു പുതിയ ന്യായം കണ്ടെത്താനാണ് സര്‍ക്കാരിന്റെ തിരക്കിട്ട, നാളിത് വരെയുള്ള വ്യവസ്ഥകള്‍ ലംഘിച്ചു ള്ള വിചിത്ര ഉത്തരവ്.