ന്യൂഡൽഹി: പത്താം സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ച് ബിജെപി. 9 സ്ഥാനാർഥികളടങ്ങിയ പട്ടികയാണ് പ്രഖ്യാപിച്ചത്. ചന്ദ്രശേഖറിന്റെ മണ്ഡലമായിരുന്ന ബലിയയിൽ മകനും രാജ്യസഭാംഗവുമായ നീരജ് ശേഖർ ലോക്സഭയിലേക്കു മത്സരിക്കും. നേരത്തേ പ്രഖ്യാപിച്ച സ്ഥാനാർഥി പിന്മാറിയ ബംഗാളിലെ അസൻസോളിൽ മുൻ കേന്ദ്രമന്ത്രിയും നിലവിൽ ലോക്സഭാംഗവുമായ എസ്.എസ്.അലുവാലിയയെ സ്ഥാനാർഥിയാക്കി.
ബർദമാൻ–ദുർഗപുരിൽ നിന്നുള്ള ലോക്സഭാംഗമായ അലുവാലിയക്ക് നേരത്തേ സീറ്റ് നിഷേധിച്ചിരുന്നു. നടൻ പവൻ സിങ്ങായിരുന്നു ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥി. ചണ്ഡിഗഡിൽ നിന്ന് നടി കിരൺ ഖേറിനെ ഒഴിവാക്കി സഞ്ജയ് ടണ്ഠനെ സ്ഥാനാർഥിയാക്കി. അലഹാബാദിൽ സിറ്റിങ് എംപി റീത്ത ബഹുഗണ ജോഷിക്കു പകരം നീരജ് ത്രിപാഠി മത്സരിക്കും.
Read also :ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുംവഴി കാറും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് മരണം