ജീവിത ശൈലി മൂലം യുവാക്കൾക്കിടയിൽപോലും ഇന്ന് കൊളസ്‌ട്രോൾ ഉയർന്ന തോതിലുണ്ട്. ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) രക്തക്കുഴലുകളുടെയും ശാഖകളുടെയും ഉള്ളിൽ പറ്റി നിൽക്കുന്നതിനാൽ ചീത്ത കൊളസ്ട്രോൾ എന്ന് അറിയപ്പെടുന്നു.
ഈ കൊളസ്ട്രോൾ ഹൃദ്രോഗങ്ങൾക്ക് പ്രധാന കാരണമാണ്. രണ്ടാമത്തേത് ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) ആണ്, ഇത് രക്തത്തിൽ എളുപ്പത്തിൽ ഒഴുകുകയും എവിടെയും പറ്റിനിൽക്കാതിരിക്കുകയും ചെയ്യുന്നതിനാൽ ഇത് നല്ല കൊളസ്ട്രോൾ എന്നും അറിയപ്പെടുന്നു. കൊളസ്‌ട്രോൾ കുറയ്ക്കാൻ ഈ പഴങ്ങൾ നിങ്ങളെ സഹായിക്കും
തണ്ണിമത്തൻ
വേനൽക്കാലത്ത് തണ്ണിമത്തൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? തണ്ണിമത്തനിൽ 90 ശതമാനത്തിലധികം ജലാംശം അടങ്ങിയിട്ടുണ്ട്. ചൂട് കാലത്ത് എല്ലാവരും ഒരുപോലെ കഴിക്കുന്ന പഴമാണ് തണ്ണിമത്തൻ. ദാഹം ശമിപ്പിക്കുന്നതിനൊപ്പം ഇതിലെ പോഷകങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
ഇതിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ എന്ന പോഷകം ശക്തമായ ആൻ്റിഓക്‌സിഡൻ്റാണ്. ഇത് ചീത്ത കൊളസ്ട്രോളിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ, ഈ പഴത്തിലെ ഉയർന്ന അളവിലുള്ള ലയിക്കാത്ത നാരുകളും കുറഞ്ഞ കലോറിയും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ആകുലപ്പെടാതെ വേനൽക്കാലത്ത് കഴിക്കാൻ അനുയോജ്യമാണ്.
പൈനാപ്പിൾ
പൈനാപ്പിളിലെ ബ്രോമെലിൻ എന്ന എൻസൈമിന് ചീത്ത കൊളസ്ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും കഴിവുണ്ട്. ദഹനം സുഗമമാക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ദിവസവും കുറച്ച് പൈനാപ്പിൾ കഴിച്ചാൽ അതിൻ്റെ എല്ലാ ഗുണങ്ങളും ലഭിക്കും.
കിവി പഴം
പുളിപ്പും അതുപോലെ മധുരവമുള്ള പഴമാണ് കിവി. ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങളും ലയിച്ചു പോകുന്ന നാരുകളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഇതിലെ നാരുകൾ ദഹനനാളത്തിലെ കൊളസ്‌ട്രോൾ കണങ്ങളുമായി ബന്ധിപ്പിക്കുകയും കുടലിൽ ആഗിരണം ചെയ്യപ്പെടാതിരിക്കുകയും അതുവഴി രക്തപ്രവാഹത്തിൽ എത്തുന്നത് തടയുകയും ചെയ്യുന്നു. കിവി പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ മൊത്തത്തിലുള്ള ഹൃദയാരോഗ്യവും മെച്ചപ്പെടുത്താൻ ഏറെ സഹായിക്കും
പപ്പായ
പൊതുവെ കേരളത്തിൽ വളരെ സുലഭമായി കണ്ടു വരുന്നതാണ് പപ്പായ. പപ്പായയിലെ പപ്പൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സുഗമമാക്കാനും കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നതാണ്.
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഉയർന്ന അളവിൽ ലയിക്കാത്ത നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ദിവസവും പപ്പായ കഴിക്കുന്നത് ഹൃദയത്തിൻ്റെ ആരോഗ്യം നിലനിർത്താനും വേനൽക്കാലത്തെ ചൂടിനെ തണുപ്പിക്കാനും സഹായിക്കുന്നു.
സിട്രസ് പഴങ്ങൾ
നാരങ്ങ, ഓറഞ്ച്, മൊസാമ്പി, ചക്ക മുതലായ സിട്രസ് പഴങ്ങൾ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്നു.
നമ്മുടെ രക്തക്കുഴലുകളുടെ ആരോഗ്യം വർധിപ്പിക്കുന്നു. കൂടാതെ, ഈ പഴച്ചാറുകളിൽ ലയിക്കുന്ന നാരുകൾ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.