വേനൽക്കാലത്ത് ശ്രദ്ധിച്ചില്ലെങ്കിൽ മൂടോടെ കൊഴിയും മുടി: സംരക്ഷണത്തിനായി എന്തെല്ലാം ചെയ്യണം?

ചുട്ടു പൊള്ളുന്ന വെയിലാണ് . നല്‍ക്കാലം വന്നെത്തി. ചര്‍മ്മം സംരക്ഷിക്കുന്നതിനോടൊപ്പം തലമുടിക്കും അല്‍പ്പം ശ്രദ്ധ നല്‍കാം. പുതിയകാലത്തെ പ്രധാന സൗന്ദര്യ പ്രശ്‌നങ്ങളിലൊന്നാണ് മുടികൊഴിച്ചില്‍. എന്നാല്‍ കൃത്യമായ പരിചരണത്തിലൂടെ ഇതിനെ മറികടക്കാം

തലയോട്ടിയിലെ വൃത്തിയില്ലായ്മ, ശിരോചര്‍മം വരണ്ടുപോകുക, ചര്‍മ രോഗങ്ങള്‍ എന്നിവ താരന് കാരണമാകാം. അതിനാല്‍ തല വ്യത്തിയായി സൂക്ഷിക്കണം. പതിവായി ബദാം ഓയില്‍ ഉപയോഗിച്ച് ശിരോ ചര്‍മം മസാജ് ചെയ്യുന്നത് മുടി കൊഴിച്ചില്‍ നിയന്ത്രിക്കാനും മുടി വളരാനും നല്ലതാണ്.

മുടിയില്‍ ദിവസവും എണ്ണയിടുന്നതിലൂടെ ശരീരത്തെ പുതുമയോടെ എന്നെന്നും സൂക്ഷിക്കാം. എണ്ണ പുരട്ടുമ്പോള്‍ ചര്‍മത്തിന്റെ സൂക്ഷ്മ സ്രോതസ്സുകളിലൂടെ പ്രവേശിച്ച് ധാതുക്കള്‍ക്ക് സ്നിഗ്ധതയും പോഷണവും നല്‍കുന്നു.

ദിവസവും ഒരു മുട്ട കഴിക്കുന്നതും മുട്ട വെള്ള മുടിയില്‍ പരുട്ടുന്നതും മുടി കൊഴിച്ചില്‍ നിയന്ത്രിക്കുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യും. തൈര് മുടിയില്‍ പുരട്ടുന്നതും നല്ലതാണ്.
ഒലീവ് ഓയില്‍ ആഴ്ചയില്‍ രണ്ടു ദിവസം ശിരോ ചര്‍മത്തില്‍ പുരട്ടുന്നതും മുടി വളരാന്‍ സഹായിക്കും

നിത്യവും മുടി കഴുകുന്നത് മുടി കൊഴിച്ചില്‍ കൂടാനും മുടി കൂടുതല്‍ പരുക്കനാകാനുമേ ഉപകരിക്കു. എന്നാല്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം മുടി കഴുകുന്നത് മുടിയുടെ പകുതി പ്രശ്നങ്ങളും മാറാന്‍ സഹായിക്കും.

കൂടാതെ മുടി മൃദുവാകുകയും ചെയ്യും. ആഴ്ചയില്‍ രണ്ടുതവണ ഷാപു ചെയ്യുന്നത് തലയോട്ടി വൃത്തിയാകാനും താരന്‍ കുറയാനും നല്ലതാണ്. എന്നാല്‍ ഷാപു ചെയ്യുമ്പോള്‍ നേരിട്ടു മുടിയില്‍ പുരട്ടുന്നതിനു പകരം അല്‍പ്പം വെള്ളത്തില്‍ ഒഴിച്ചുനേര്‍പ്പിച്ചു വേണം പുരട്ടാന്‍. ഒപ്പം നിര്‍ബന്ധമായും കണ്ടീഷ്ണറും ഉപയോഗിക്കുക.

Read More കൂടിയ കൊളസ്‌ട്രോൾ കുറയ്ക്കാൻ ഈ പഴങ്ങൾ കഴിച്ചാൽ മതി, ഷുഗറും കൂടില്ല ഗുണങ്ങളുമേറെ