കോള്‍ഡ് കോഫി തയ്യറാക്കാൻ ഇത്ര എളുപ്പമായിരുന്നോ?

കോള്‍ഡ് കോഫി എന്ന് കേൾക്കുമ്പോൾ വലിയ സംഭവമായി കാണേണ്ട ആവശ്യമില്ല. ഇത് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേ ഉള്ളൂ. കോൾഡ് കോഫിയുടേത് ഒരു നീണ്ടപാചക രീതിയും അല്ല. വളരെ എളുപ്പത്തിൽ തന്നെ തയ്യറാക്കിയെടുക്കാം. കോഫി കോള്‍ഡാണെങ്കിലും ഉണ്ടാക്കുന്നത് അല്‍പം ശ്രദ്ധിച്ചു വേണം. എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • ബ്രൂ അല്ലെങ്കില്‍ നെസ്‌കഫെ കാപ്പിപ്പൊടി- 2 ടീസ്പൂണ്‍
  • പാല്‍- 1 കപ്പ്
  • ചോക്ലേറ്റ്- രണ്ട് സ്‌കൂപ്പ്
  • പഞ്ചസാര പൊടിച്ചത്- ആവശ്യത്തിന്
  • ചോക്ലേറ്റ് സോസ്- 1 ടീസ്പൂണ്‍
  • ഐസ്‌ക്യൂബ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടി പഞ്ചസാരപ്പൊടി ഐസ്‌ക്യൂബ് എന്നി ചേര്‍ത്ത് നന്നായി ഇളക്കിച്ചേര്‍ക്കുക, അതോടൊപ്പം ചോക്ലേറ്റ് പാല്‍ എന്നിവ ചേര്‍ത്ത് ഐസ്‌ക്യൂബ് അലിഞ്ഞ് ചേരുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക. പഞ്ചസാര അലിഞ്ഞു ചേര്‍ന്നതിനു ശേഷം ഐസ്‌ക്രീം ചേര്‍ക്കാവുന്നതാണ്. ഇത് സ്വാദ് വര്‍ദ്ധിപ്പിക്കും. ഇളക്കി ചേര്‍ത്തതിനു ശേഷം ഗ്ലാസ്സിലേക്ക് പകര്‍ത്താം. ഇതിനു മുകളില്‍ ആവശ്യത്തിന് ഐസ്‌ക്യൂബുകളും വെച്ചാല്‍ കോള്‍ഡ് കോഫി റെഡി.