വെണ്ടയ്ക്ക കൊണ്ട് എപ്പോഴും കറിയും തോരനും മാത്രമല്ലേ തയ്യറാക്കാറുള്ളത്. എന്നാൽ വെണ്ടയ്ക്ക കൊണ്ട് സ്നാക്സ് പോലുള്ള ഐറ്റംസും തയ്യറാക്കാം. ഒരടിപൊളി വെണ്ടയ്ക്ക ഫ്രൈ തയ്യറാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- വെണ്ടയ്ക്ക-10-15
- സവാള – അരക്കപ്പ്
- ക്യാപ്സിക്കം – അരക്കപ്പ്
- മുളകുപൊടി-1 ടീസ്പൂണ്‍
- ഗരം മസാല-അര ടീസ്പൂണ്‍
- കോണ്‍ഫ്ളോര്‍-അര ടീസ്പൂണ്‍
- മല്ലിപ്പൊടി-കാല് ടീസ്പൂണ്‍
- അരിപ്പൊടി-കാല് ടീസ്പൂണ്‍
- മല്ലിയില അരിഞ്ഞത്-കാല് ടീസ്പൂണ്‍
- ഓയില്‍
- ഉപ്പ്
തയ്യാറാക്കുന്ന വിധം
വെണ്ടയ്ക്ക് നീളത്തില്‍ നാലായി മുറിയ്ക്കുക. ഇതില്‍ എണ്ണയൊഴിയെയുള്ള ബാക്കിയെല്ലാം ചേരുവകളും ചേര്‍ത്തിളക്കുക. ക്യാപ്സിക്കം, സവാല എന്നിവയും ചേര്‍ത്തിളക്കണം. വെള്ളം ചേര്‍ക്കരുത്.