ഉണക്കമീൻ കഴിക്കാൻ ഇഷ്ട്ടപെടുന്നവർ ആണോ നിങ്ങൾ? എങ്കിലീദ ഒരു കിടക്കച്ചി ഐറ്റം. ഒരു വീട്ടില്‍ സ്ഥിരമായി ചെയ്യുന്ന രീതിയിൽ അല്ലാതെ മടുപ്പില്ലാതെ വീട്ടില്‍ തന്നെ ഉണക്കമീന്‍ തയ്യാറാക്കാം. അതും പ്രത്യേക രീതിയില്‍ സ്‌പെഷ്യല്‍ ടേസ്റ്റില്‍ തയ്യാറാക്കാവുന്നതാണ്. വളരെ എളുപ്പത്തില്‍ വീട്ടില്‍ എങ്ങനെ കിടിലന്‍ രുചിയില്‍ നത്തോലിഫ്രൈ തയ്യാറാക്കാം എന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഉണക്ക നെത്തോലി – 250 ഗ്രാം
- ചെറിയ ഉള്ളി – 10-12 (പൊടിയായി നുറുക്കിയത്)
- വെളുത്തുള്ളി – 4-5 അല്ലി (പൊടിയായി നുറുക്കിയത്)
- കറിവേപ്പില – ഒരു കൈ നിറയെ
- തക്കാളി – 1 (പൊടിയായി നുറുക്കിയത്)
- മുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍
- മിക്‌സഡ് മസാല പൊടി – 1 ടേബിള്‍ സ്പൂണ്‍
- മല്ലിപ്പൊടി- 3/4 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി – 1/4 ടേബിള്‍ സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- നല്ലെണ്ണ – ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
നല്ല ചൂടുള്ള വെള്ളത്തില്‍ നത്തോലി ഇട്ട് വെച്ച് അഞ്ച് മിനിറ്റ് കുതിര്‍ക്കാം. ശേഷം അതിന്റെ തല നുള്ളി നല്ലതുപോലെ തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കുക. ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടിയി വരുമ്പോൾ എണ്ണ ഒഴിക്കണം. വീണ്ടും ഉള്ളി, കറിവേപ്പില, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി നിറം മാറുന്നത് വരെ ഇളക്കുക ശേഷം അതില്‍ തക്കാളി ചേര്‍ത്ത് മഞ്ഞപ്പൊടി തൂവി നന്നായി ഇളക്കണം. തക്കാളി മൃദുവായി വരുന്നത് വരെ ഇളക്കുക. അതിലേക്ക് മുളക് പൊടി, മല്ലിപ്പൊടി, മസാലപ്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം കഴുകി വെച്ചിരിക്കുന്ന നത്തോലി ചേര്‍ത്ത് നന്നായി മൂടി വെക്കുക. ഇത് നല്ലതു പോലെ മിക്‌സ് ചെയ്ത് ഇളക്കി വെച്ചാല്‍ അടിപൊളി നത്തോലി ഫ്രൈ തയ്യാര്‍.