ഇ്ഡലിയാവട്ടെ, ദോഷയാവട്ടെ മിനിറ്റുകള്‍ക്കുള്ളില്‍ തക്കാളി ചട്‌നി തയ്യാറാക്കാം

ഇഡ്ലിയുടെയും ദോശയുടെയും കൂടെ കഴിക്കാൻ ചട്‌നി തയ്യാറാക്കാന്‍ ആശങ്കപെടാറുണ്ടോ? എന്നാല്‍ ഇനി അത് വേണ്ട. വളരെ എളുപ്പത്തില്‍ നല്ല രുചിയില്‍ തക്കാളി ചട്‌നി തയ്യാറാക്കാം. ഇ്ഡലിയാവട്ടെ, ദോഷയാവട്ടെ മിനിറ്റുകള്‍ക്കുള്ളില്‍ തക്കാളി ചട്‌നി തയ്യാറാക്കാം. ഒരടിപൊളി തക്കാളി ചട്നിയുടെ റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • എണ്ണ – 2 ടീസ്പൂണ്‍
  • ഉണക്കമുളക് – 7
  • വെളുത്തുള്ളി – 3 അല്ലി
  • വലിയ ഉള്ളി – 2 (നുറുക്കിയത്)
  • തക്കാളി – 5 (നുറുക്കിയത്)
  • ഉപ്പ് – പാകത്തിന്
  • പൊട്ടുകടല – 50 ഗ്രാം

താളിക്കുന്നതിന്

  • എണ്ണ – 2 ടീസ്പൂണ്‍
  • കടുക് – 1/2 ടീസ്പൂണ്‍
  • ഉഴുന്ന് പരിപ്പ്- 1/2 ടീസ്പൂണ്‍
  • ജീരകം – 1/4 ടീസ്പൂണ്‍
  • കറിവേപ്പില – അല്‍പം

തയ്യറാക്കുന്ന വിധം

ചട്ടി അടുപ്പില്‍ വെച്ച്, അതില്‍ 2 ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാക്കണം. എണ്ണ ചൂടായി വരുമ്പോൾ വെളുത്തുള്ളിയും ഉണക്കമുളകും വഴറ്റിയെടുക്കണം. വെളുത്തുള്ളി നല്ലതുപോലെ ചതച്ച് ചേര്‍ക്കാം. തക്കാളിയും, ഉപ്പും ചേർത്ത് വേവിക്കുക. ശേഷം സവാള ചേര്‍ക്കാം. അഞ്ച് മിനിറ്റ് ശേഷം അടപ്പ് തുറന്നാല്‍ തക്കാളി സോഫ്റ്റ് ആയി കാണപ്പെടും. തീ ഓഫ് ചെയ്യാം. ശേഷം മിക്‌സര്‍ ജാറില്‍ എല്ലാം ചേര്‍ത്ത്, വെള്ളം ചേര്‍ക്കാതെ അതേപോലെ മൃദുവായി അരച്ചെടുക്കുക. ഇത് മാറ്റി താളിക്കുന്നതിനായി മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം കൂടി എണ്ണയില്‍ വറുത്ത് താളിച്ചെടുക്കുക. നല്ല കിടിലന്‍ തക്കാളി ചട്‌നി തയ്യാര്‍