ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചു നിൽക്കുന്ന പഴങ്ങളില്‍ ഒന്നാ ണ് ആവോക്കാഡോ. എന്നാൽ പലപ്പോഴും ഇത് നമ്മുടെ ഭക്ഷണത്തില്‍ അധികം ചേരാത്ത ഒന്നാണ്. ജ്യൂസ് ആക്കിയും സാലഡിനും ഷേക്ക് ആക്കുന്നതിനും എല്ലാം ആവോക്കാഡോ ഉപയോഗിക്കാറുണ്ട്.എന്നാല്‍ ഇതില്‍ നിന്നെല്ലാം അല്‍പം വ്യത്യസ്തമായി നമുക്ക് ഒരു ആവോക്കാഡോ ടോസ്റ്റ് ആക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ആവോക്കാഡോ 1
- ഗോതമ്പ് ബ്രെഡ്
- ഒലീവ് ഓയില്‍
- ചില്ലിഫ്‌ളേക്‌സ് അല്‍പം
- വിര്‍ജിന്‍ ഒലീവ് ഓയില്‍
തയ്യറാക്കുന്ന വിധം
ആവോക്കാഡോ കുരു കളഞ്ഞ് പഴത്തെ സ്പൂണ്‍ ഉപയോഗിച്ച് പുറത്തേക്കെടുക്കുക. ശേഷം അതിലേക്ക് നാരങ്ങ നീര് ഒഴിച്ച് നല്ലതുപോലെ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ചില്ലി ഫ്‌ളേക്‌സ്, ഉപ്പ്, കുരുമുളക് പൊടി എന്നിവ മിക്‌സ് ചെയ്യാവുന്നതാണ്. പിന്നീട് ടോസ്റ്റ് ചെയ്യാനായി നിങ്ങള്‍ മാറ്റി വെച്ചിരിക്കുന്ന ഒരു കഷ്ണം ബ്രെഡ് എടുക്കുക. അതിന് മുകളില്‍ അല്‍പം ഒലീവ് ഓയില്‍ പുരട്ടുക, പിന്നീട് നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ആവോക്കാഡോ പേസ്റ്റ് പരത്തുക. ആവോക്കാഡോ ടോസ്റ്റ് റെഡി.