ചൂടിന്‍റെ കാഠിന്യം കൂടുന്നു; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ

പാലക്കാട്: സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യം കൂടുന്നു. ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് പിന്നിട്ട് വീണ്ടും സര്‍വകാല റെക്കോഡിലെത്തി. ചൂടില്‍ നിന്ന് രക്ഷനേടാന്‍ വൈദ്യുതി ഉപഭോഗം കൂടിയതോടെ വൈകുന്നേരങ്ങളില്‍ വൈദ്യുതി മുടങ്ങുന്നതും കൂടി.

പാലക്കാട് ജില്ലയില്‍ ഇന്ന് 41 ഉം കൊല്ലം ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നു. തൃശൂരില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നു.