ഉച്ചയൂണിന് എന്തെങ്കിലും പച്ചക്കറി കൊണ്ടല്ലേ തോരൻ തയ്യറാക്കാറുള്ളത്? പയര് തോരനും ബീൻസ് തോരനുമെല്ലാം കഴിച്ച് മടുത്തവർക്ക് ഇനി ഇതൊന്ന് ട്രൈ ചെയ്തു നോക്കു. അല്‍പം സ്‌പെഷ്യലായി നമുക്ക് ഒരു ചിക്കന്‍ തോരന്‍ തയ്യറാക്കി നോക്കിയാലോ? വീട്ടില്‍ വളരെ എളുപ്പത്തില്‍ വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഈ ചിക്കൻ തോരന്‍ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കന്‍ – അരക്കിലോ
- മുളക് പൊടി – കാല്‍ ടീസ്പൂണ്‍
- ഉണക്കമുളക് – 15 എണ്ണം
- ഉപ്പ് – പാകത്തിന്
- വെളുത്തുള്ളി – 6-7 എണ്ണം
- ഇഞ്ചി – ഒരു കഷ്ണം
- കറിവേപ്പില – പാകത്തിന്
- എണ്ണ- വറുക്കാന്‍ പാകത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി ഉപ്പും അല്‍പം മുളക് പൊടിയും മിക്‌സ് ചെയ്ത് പത്ത് മിനിറ്റ് വെക്കുക. ശേഷം എണ്ണയില്‍ വറുത്തെടുക്കുക. മിക്‌സിയില്‍ നല്ലതു പോലെ ഉണക്കമുളക് പൊടിച്ചെടുക്കുക. ഇതിലേക്ക് പാകത്തിന് ഉപ്പും ചേര്‍ത്ത് വെളുത്തുള്ളി, ഇഞ്ചി എന്നിവ കഷ്ണങ്ങളാക്കി മിക്‌സ് ചെയ്യുക. ശേഷം ഒരു പാത്രത്തില്‍ അല്‍പം എണ്ണ താളിച്ച് അതിലേക്ക് ഈ മുളക് മിക്‌സ് ചേർത്ത് പച്ച മണം മാറുന്നത് വരെ ചൂടാക്കുക. അതിലേക്ക് ചിക്കന്‍ കഷ്ണം പൊരിച്ചത് ചേര്‍ക്കണം. ഇത് നല്ലതുപോലെ വഴറ്റിയെടുത്ത് , അതിലേക്ക് അല്‍പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ക്കണം. ചിക്കന്‍ തോരന്‍ റെഡി.