മോത്തി നഗർ: പണത്തിനായി ബാലികയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയായ 4 വയസ്സുകാരിയെയാണ് കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിലാക്കി വെച്ചിരുന്നത്. മോത്തി നഗറിൽ താമസിക്കുന്ന അജിത്കുമാറിനെയാണ് പിടികൂടിയത്.
തട്ടിക്കൊണ്ടുപോകുകയും മോചന ദ്രവ്യമായി ലക്ഷം രൂപയും അജിത്ത് ആവശ്യപ്പെട്ടിരുന്നു. വീടിനടുത്തുള്ള കടയിലെ ഫോണിലേക്കാണ് വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നത്. ശേഷം കുട്ടിക്കായുള്ള തിരച്ചിൽ സംഘത്തിൽ ചേരുകയും ചെയ്തു.
പണം ആവശ്യപ്പെട്ട് ഇയാൾ പലതവണ കടയിലേക്കു ഫോൺ ചെയ്തിരുന്നു. സിം കാർഡുകൾ മാറി ഉപയോഗിച്ചാണു വിളിച്ചത്. പരിസരത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വ്യത്യസ്ത സിം കാർഡുകൾ ഉപയോഗിച്ച് ഒരേ ഫോണിൽ നിന്നു വിളിച്ചതാണ് അജിത് കുമാറിനെ സംശയിക്കാൻ ഇടയാക്കിയതെന്നു ഡിസിപി വിചിത്ര വീർ പറഞ്ഞു. പിന്നീട് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കിയെന്നു പറഞ്ഞു. അജിത്തിന്റെ വീടിനുള്ളിൽ നിന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
Read also :കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സിപിഐഎം നേതാവ് പി കെ ബിജു ഇന്ന് വീണ്ടും ഇഡിക്ക് മുന്നിൽ ഹാജരാകും