ഉച്ചയ്ക്ക് ഊണിന് ഒരു കുമ്പളങ്ങാ പുളിശ്ശേരി ആയാലോ? പലപ്പോഴും ഉച്ചക്ക് ഊണിന് എന്ത് തയ്യാറാക്കും എന്ന സംശയത്തിലാണ് പലരും. എന്നാല്‍ വളരെ എളുപ്പത്തില്‍ തയ്യറാക്കാവുന്ന ഒന്നാണ് കുമ്പളങ്ങ പുളിശ്ശേരി. ഇത് ഉച്ചയൂണ്‍ സമൃദ്ധമാക്കും. അപ്പൊ എങ്ങനാ കുമ്പളങ്ങാ പുളിശ്ശേയ തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കുമ്പളങ്ങ – അരക്കിലോ
- തേങ്ങ ചിരകിയത് – അരമുറി
- തൈര് – അരപ്പാക്കറ്റ്
- മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍
- ജീരകം – ഒരു നുള്ള്
- ഉലുവപ്പൊടി – കാല്‍ സ്പൂണ്‍
- ചെറിയ ഉള്ളി – 2 എണ്ണം
- കറിവേപ്പില – രണ്ട് തണ്ട്
- പച്ചമുളക് – 3 എണ്ണം
- കടുക് – വറുത്തിടാന്‍
- ഉപ്പ് – പാകത്തിന്
- ഉണക്കമുളക് – രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
മഞ്ഞളും ഉപ്പും പച്ചമുളകും ചേർത്ത് കുമ്പളങ്ങ കഷ്ണങ്ങള്‍ വേവിക്കുക. തേങ്ങ ചിരകിയതും ജീരകവും, ചെറിയ ഉള്ളിയും നല്ലതുപോലെ അരച്ചെടുക്കുക. കുമ്പളങ്ങ കഷ്ണങ്ങള്‍ നല്ലതുപോലെ വെന്ത് കഴിഞ്ഞാല്‍ അതിലേക്ക് തേങ്ങ അരച്ചത് ചേര്‍ക്കുക. ശേഷം തൈര് ചെറുതായി ഒന്ന് അടിച്ച ശേഷം ഇതിലേക്ക് ചേര്‍ക്കാം. ശേഷം ഉലുവ വറുത്തിടാം. ശേഷം കടുകും ചുവന്ന മുളകും കറിവേപ്പിലയും എല്ലാം കൂടി മിക്‌സ് ചെയ്ത് വറുത്തിടാവുന്നതാണ്. സ്വാദിഷ്ഠമായ കുമ്പളങ്ങ പുളിശേരി തയ്യാര്‍