അച്ചാർ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല. അച്ചാർ എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. അത് പച്ചമാങ്ങാ അച്ചാർ ആണെങ്കിൽ പിന്നെ പറയേണ്ട. ഇന്ത്യയിൽ ഊണ് അച്ചാറിന്റെ രുചിയില്ലാതെ പൂർണമാകില്ല. ചൂട് കഞ്ഞിക്കും ചോറിനുമൊപ്പം കഴിക്കാൻ ഈ പച്ചമാങ്ങാ അച്ചാർ കിടിലനാണ്. മാങ്ങയുടെ സീസണിൽ കൂടുതൽ അച്ചാർ തയ്യാറാക്കി വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ വർഷം മുഴുവനും ഇത് ഉപയോഗിക്കാനാകും. വളരെ കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അച്ചാർ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പച്ച മാങ്ങ – 1 എണ്ണം ചെറുതായി നുറുക്കിയത്
- മഞ്ഞൾപൊടി – 1 ടീസ്പൂൺ
- മുളകുപൊടി – 4 ടീസ്പൂൺ
- വറുത്ത ഉലുവ പൊടി – 1 ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിനു
- നല്ലെണ്ണ – 2 ടീസ്പൂൺ
- കടുക് – 1/4 ടീസ്പൂൺ
- ഉഴുന്ന് പരിപ്പ് – 1/4 ടീസ്പൂൺ
- ജീരകം – 1/4 ടീസ്പൂൺ
- കടുക് – 1 ടീസ്പൂൺ
- ചുവന്ന മുളക് – 2 എണ്ണം
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ പച്ച മാങ്ങ എടുത്ത് അതിലേക്ക് 1 ടേബിൾ സ്പൂൺ മഞ്ഞൾ പൊടി ചേർക്കുക. മൂന്നു മുതൽ 4 ടീസ്പൂൺ മുളക് പൊടി ചേർക്കുക. ഒരു സ്പൂൺ വറുത്ത ഉലുവാപ്പൊടി ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക (മാങ്ങയുടെ പുളിപ്പ് അനുസരിച്ചു 3 -4 സ്പൂൺ ചേർക്കാവുന്നതാണ്.) എല്ലാം നന്നായി യോജിപ്പിച്ചു 10 മിനിറ്റ് വയ്ക്കുക. ഒരു വലിയ പാൻ എടുത്ത് അതിലേക്ക് 2 സ്പൂൺ നല്ലെണ്ണ ഒഴിക്കുക. കടുക്, ഉഴുന്ന്, ജീരകം എന്നിവ ചേർക്കുക. ഒരു സ്പൂൺ കായപ്പൊടിയും കുറച്ചു ചുവന്ന മുളകും ചേർക്കുക. തീ ഓഫ് ചെയ്ത ശേഷം കറിവേപ്പില ചേർക്കുക. ഇതിനെ പച്ച മാങ്ങാ മിശ്രിതത്തിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. സ്വാദിഷ്ടമായ പച്ചമാങ്ങാ അച്ചാർ തയ്യാർ.