ഞണ്ടുണ്ടെങ്കില്‍ ഉച്ചക്ക് ഒരുരുള കൂടുതല്‍ കഴിക്കാം എന്നാണ് പലരും പറയാറ്. പക്ഷെ ഞണ്ട് പാകം ചെയ്യന്നതിനേക്കാൾ ബുദ്ധിമുട്ട് അത് വൃത്തിക്കാനാണ്. ഇതുകൊണ്ടു തന്നെ പലരും ഇത് വീട്ടിൽ തയ്യാറാക്കുന്നത് കുറവാണ്. എന്തായാലും ഇന്ന് ഒരു നല്ല നാടന്‍ ഞണ്ട് കറി തയ്യാറാക്കാം. നോക്കാം.
ആവശ്യമായ ചേരുവകൾ
- ഞണ്ട്- ആറ് എണ്ണം
- സവാള അരിഞ്ഞത്- രണ്ടെണ്ണം
- ചെറിയ ഉള്ളി- അരക്കപ്പ്
- ഇഞ്ചി- ഒരു കഷ്ണം
- വെളുത്തുള്ളി-അല്പം
- തക്കാളി- ഒന്ന്
- പച്ചമുളക്- മൂന്നെണ്ണം
- മുളക് പൊടി- ഒന്നര ടേബിള്‍ സ്പൂണ്‍
- മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
- ഗരം മസാല- മുക്കാല്‍ ടീസ്പൂണ്‍
- കുടംപുളി- ഒരു വലിയ കഷ്ണം
- ഉപ്പ്- പാകത്തിന്
- കറിവേപ്പില- പാകത്തിന്
- വെള്ളം- രണ്ട് കപ്പ്
- വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍
തയ്യറാക്കുന്ന വിധം
ഞണ്ട് വൃത്തിയാക്കി രണ്ടായി മുറിച്ചെടുക്കാം. ചട്ടിയില്‍ ഞണ്ടും മുളക് പൊടിയും മല്ലിപ്പൊടിയും മഞ്ഞള്‍പ്പൊടിയും കുടംപുളിയും ഉപ്പും ഇട്ട് ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കാം. വെന്ത് ചാറ് കുറുകി വരുമ്പോള്‍ തീ ഓഫാക്കാം. ചീനച്ചട്ടിയില്‍ അല്പം എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചിസ ചെറിയ ഉള്ളി, സവാള, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റി. ഇതിലേക്ക് വേവിച്ച വെച്ച ഞണ്ടും ചേർക്കാം. ശേഷം അല്പസമയം തിളപ്പിക്കാം. ഇത് ചെറു തീയില്‍ വേവിച്ചെടുക്കാം. ചാറ് ആവശ്യത്തിന് വറ്റി പാകമാവുമ്പോള്‍ തീ ഓഫ് ചെയ്യാം. നല്ല സ്വാദിഷ്ഠമായ ഞണ്ട് മസാല റെഡി.