മത്സ്യവിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു കിടിലൻ ഐറ്റം തയ്യറാക്കാം. കല്ലുമ്മക്കായ ആണ് താരം. ഉച്ചയ്ക്ക് ഊണിന്റെ കൂടെ അല്ഡപം എരിവും പുളിയും മസാലയും എല്ലാം ചേര്‍ന്ന കല്ലുമ്മക്കായ റോസ്റ്റ് ആയാലോ? കല്ലുമ്മക്കായ കൊണ്ട് നിരവധി വിഭവങ്ങള്‍ തയ്യാറാക്കാം. എന്നാലും കല്ലുമ്മക്കായ റോസ്റ്റിന്റെ രുചി അതൊന്ന് വേറെ തന്നെയാണ്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കല്ലുമക്കായ വൃത്തിയാക്കി കഴുകിയ ശേഷം പുളിവെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞെടുക്കാം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉലുവയിട്ട് ചൂടാക്കാം. ഉലുവ നിറം മാറിത്തുടങ്ങുമ്പോള്‍ ഉള്ളിയും പച്ചമുളകും കൂടി വഴറ്റാം. ഇതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത് വഴറ്റാം. അടുത്തതായി മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും കൂടി ചേര്‍ത്ത് ഇളക്കിയ ശേഷം കല്ലുമക്കായ ചേര്‍ക്കാം. ഇതിനോടൊപ്പം ബാക്കിയുള്ള ചേരുവകളും ചേര്‍ത്ത് ഇളക്കി ഒരു കപ്പ് വെള്ളം കൂടി ചേര്‍ക്കാം. ശേഷം ആവശ്യത്തിന് ഉപ്പും കൂടി ചേര്‍ത്ത് അടച്ച് വെച്ച് വേവിയ്ക്കാം. വെന്ത് ചാറ് കുറുകിയ ശേഷം മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.