റെസ്‌റ്റോറന്റുകളിലെ പതിവു വിഭവമാണ് ഗാര്‍ലിക് നാന്‍. നമുക്ക് ഇത് വീട്ടിൽ തയ്യറാക്കാം. വെളുത്തുള്ളിയുടെ ടേസ്റ്റ് ആണ് ഇതിൽ ഹൈലൈറ്റ് ചെയ്ത് നിൽക്കുന്നത്.
ആവശ്യമായ ചേരുവകൾ
- മൈദ-2 കപ്പ്
- ഗോതമ്പുപൊടി-1 കപ്പ്
- ചെറുചൂടുള്ള പാല്‍- അര കപ്പ്
- ചെറുചൂടുവെള്ളം-1 കപ്പ്
- യീസ്റ്റ്-2 ടീസ്പൂണ്‍
- പഞ്ചസാര-അര ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
- ഉപ്പ്-1 ടീസ്പൂണ്‍
- ടോപ്പിംഗിന്
- വെളുത്തുള്ളി അരിഞ്ഞത്-5 അല്ലി
- മല്ലിയില
- ഉപ്പുള്ള ബട്ടര്‍
തയ്യാറാക്കുന്ന വിധം
ചൂടുവെള്ളത്തില്‍ യീസ്റ്റ്, പഞ്ചസാര എന്നിവ കലക്കി പൊന്താന്‍ വയ്ക്കുക. ഗോതമ്പുപൊടി, മൈദ എന്നിവ കലര്‍ത്തി ഇതില്‍ ഉപ്പ്, കലര്‍ത്തി വച്ചിരിയ്ക്കുന്ന ചൂടുവെള്ളം, പാല്‍, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്തിളക്കി പൊന്താന്‍ വയ്ക്കണം. ഇത് പ്ലാസ്റ്റിക് ഷീറ്റിയാക്കി വയ്ക്കുക. വയ്ക്കുന്ന പാത്രത്തിനുള്ളില്‍ ഓയില്‍ പുരട്ടണം. ബട്ടര്‍ ചൂടാക്കി ഇതില്‍ ചെറുതായി ഗ്രേറ്റ് ചെയ്ത വെളുത്തുള്ളി ചേർത്ത് ഇളക്കുക.. മാവു പൊന്താന്‍ ഒന്നര മണിക്കൂര്‍ വേണ്ടി വന്നേക്കാം.മാവു പൊന്തിയാല്‍ ചെറിയ ഉണ്ടകളാക്കി മാറ്റുക. ഇത് പരത്തിയെടുക്കാം.
തവ ചൂടാക്കി ഇത് ഇതിനു മുകളിലിട്ടു ഇതു വശവും ചൂടാക്കുക. പിന്നീട് ഗ്യാസ് സ്റ്റൗവില്‍ നേരിട്ട് പൊന്തി വരുന്നതു വരെ ചുടുക. ഇത് മാറ്റി വച്ച് മുകളില്‍ ബ്രഷ് കൊണ്ടു ബട്ടര്‍ മിശ്രിതം പുരട്ടണം. അരിഞ്ഞ മല്ലിയില ഇടാം. ഗാര്‍ലിക് നാന്‍ തയ്യാർ.