ചൂടിൽ ഒന്ന് തണുക്കാൻ വാനില മില്‍ക് ഷേക്ക്

ഷേക്കുകൾ ഇഷ്ട്ടപെടുത്തവരായി ആരും തന്നെയില്ല. മില്‍ക് ഷേക്ക് എല്ലാവർക്കും പ്രിയമായിരിക്കും. പല രുചികളില്‍ ലഭ്യമാകുമെങ്കിലും വാനില മില്‍ക് ഷേക്കിനോട് താല്‍പര്യമുള്ളവർ ധാരാളമുണ്ട്. ഷേക്ക് കുടിക്കാൻ വേണ്ടി ഇനി കടയിൽ പോകേണ്ട. വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ വാനില ഷേക്ക്.

ആവശ്യമായ ചേരുവകൾ

  • വാനില എക്സ്രാക്റ്റ്-3 ടേബിള്‍ സ്പൂണ്‍
  • പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍
  • പാല്‍-കാല്‍ ലിറ്റര്‍
  • വാനില ഐസ്‌ക്രീം-ഒരു കപ്പ്
  • ഏലയ്ക്ക-2
  • ഐസ് ക്യൂബ്

തയ്യാറാക്കുന്ന വിധം

വാനില എക്സ്രാക്റ്റ്, ഐസ്‌ക്രീം, പാല്‍, പഞ്ചസാര എന്നിവ ചേര്‍ത്തടിയ്ക്കുക. ഇതില്‍ ഏലയ്ക്ക പൊടിച്ചു ചേര്‍ക്കാം. കൂടുതല്‍ തണുപ്പു വേണമെങ്കില്‍ ഐസ് ക്യൂബുകള്‍ ഇതിനൊപ്പം അടിച്ചു ചേര്‍ക്കാം. അല്ലെങ്കില്‍ ഷേക്ക് തയ്യാറാക്കിയ ശേഷം ചേര്‍ക്കാം. വാനില മില്‍ക് ഷേക്ക് തയ്യാര്‍.