വയറിൽ മൊഹബത്ത് പാറും: തിരുവനന്തപുരത്തെ ഫേമസ് അല്ലാത്ത മികച്ച ബിരിയാണികൾ കഴിച്ചാലോ?

ബിരിയാണിക്ക് പേര് കേട്ട സ്ഥലമാണ് കോഴിക്കോട്. കോടിക്കോട് നഗരത്തിന്റെ കാറ്റിൽ പോലും ദമ്മിന്റെ മണമാണ്. ലോക പ്രസിദ്ധി ആർജ്ജിച്ചവയും, അല്ലാത്തവയുമായി നിരവധി ബിരിയാണി കടകൾ കോഴിക്കോടിന്റെ ഭക്ഷണ സംസ്ക്കാരത്തെ ഉന്നതിയിലെത്തിക്കുന്നു. റഹ്മത്ത് ഹോട്ടൽ മുതൽ തിരൂർ ആലിശ്ശേരിയിലെ അനിലേട്ടന്റെ കട വരെ ബിരിയാണിക്ക് പേര് കേട്ട ഇടങ്ങളാണ്.

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്താ ഭക്ഷണം ബിരിയാണി ആണ്. കണക്കിൽപെടാത്ത എത്രയോ കാണാക്കുകൾ ബാക്കി. ഇന്ത്യയിൽ ഹേറ്റേഴ്‌സ് ഇല്ലാത്ത ഭക്ഷണവും ബിരിയാണിയാണ്. വെജ് ആയാലും നോൺ വെജ് ആയാലും ബിരിയാണി ആണ് ഭക്ഷണങ്ങളിൽ താരം.

തിരുവനന്തപുരം നഗരത്തിലെത്തി കഴിഞ്ഞാൽ വിവിധ് മണങ്ങളാണ്. ഒരിടത്ത് നല്ല പഴം പൊരി മൊരിയുന്നതിന്റെ ഗന്ധം, ഒരിടത്തു ബീഫിന്റെ മണം, ഒരിടത്ത് നല്ല പരിപ്പിൽ നെയ്യ് ഒഴിച്ച് വിളമ്പുന്ന സദ്യ, മറ്റൊരിടത്ത് മൂക്കിന്റെ സർവ്വ കോണുകളെയും ഭേദിച്ചു കയറുന്ന ബിരിയാണിടെ മണം. ഒരു ബിരിയാണി പ്രേമിയെ സംബന്ധിച്ചു കഴിക്കാൻ ബിരിയാണി അല്ലാതെ മറ്റെന്താണ് തെരഞ്ഞെടുക്കുന്നത്

ഖൽബിലെ ബിരിയാണി

ശരിക്കും ഖൽബ് നിറയ്ക്കുന്ന ബിരിയാണിയാണ് ഖല്ബിലെ ബിരിയാണി. പട്ടം കേശവദാസപുറം പോകുന്ന റൂട്ടിലാണ് ഖല്ബിലെ ബിരിയാണി വിളമ്പുന്നത്. കോഴിക്കോടൻ സ്റ്റൈൽ ആണ് ഖൽബിലെ ബിരിയാണി തയാറാക്കുന്നത്. ആവിശ്യത്തിന് മാത്രം മസാല, ജൂസി ചിക്കൻ എന്നിവയാണ് ഖല്ബിലെ ബിരിയാണിയുടെ പ്രത്യകത. ഒരു പീസ് ചിക്കനും, കുറച്ചു റൈസും, സലാഡും മിക്സ് ആക്കി ഒരു പിടി റൈസ് കഴിക്കുമ്പോൾ വയർ നിറയുന്നതിനോടൊപ്പം മനസ്സും നിറയും.

ഇനിയിപ്പോൾ നല്ല മസാലയൊക്കെ ഇട്ട് ഒരു ബിരിയാണി കഴിക്കാനാണ് ആഗ്രഹമെങ്കിൽ ഇവിടെ കൊങ്കുനാട് ബിരിയാണി ലഭ്യമാണ്. തമിഴ് നാട് സ്റ്റൈലിൽ ആണ് ഈ ബിരിയാണി ഉണ്ടാക്കുന്നത്. പിന്നീട് ഇവിടുന്ന് കഴിക്കാൻ ഉള്ളത് കോഴി പൊരിച്ചതാണ്. നല്ല തിളച്ച എണ്ണയിൽ നാടൻ രുചിയിൽ പൊരിഞ്ഞു വരുന്ന കോഴി പൊരിച്ചത്.

ഇവിടെ ഡയനിംഗ് ഇല്ല. അവിടെ പോയി വാങ്ങാൻ കഴിയും. അതല്ലങ്കിൽ സ്വിഗ്ഗിയിലോ, സോമാറ്റോയിലോ ഓർഡർ ചെയ്യാം. ബൾക്ക് ഓർഡർ ഉണ്ടെങ്കിൽ നേരത്തെ തന്നെ വിളിച്ചു പറയേണ്ടതാണ്

ശരണ്യ മെസ്

നട്ട പാതിരായ്ക്ക് ഒരു ബിരിയാണി മോഹം വന്നാൽ എന്ത് ചെയ്യും? നട്ട പ്രാന്ത് എന്ന കരുതി തിരിഞ്ഞു കിടന്നുറങ്ങണ്ട രാവിലെ 3.30 നും ബിരിയാണി കിട്ടുന്നൊരിടം നമ്മുടെ തിരുവന്തപുരത്തുണ്ട്. കഴക്കൂട്ടം ആറ്റിൻ കുഴിയിലെ ശരണ്യ മെസ്. ടേസ്റ്റ് ഓഫ് തമിഴ്നാട് എന്ന് ഇവരുടെ ടൈറ്റിൽ ടാഗ് ലൈൻ. ശരിക്കും തമിഴ് നാടിന്റെ അസ്സൽ ടേസ്റ്റ് തന്നെയാണ്. അമ്പൂർ സ്റ്റൈലിനോട് സാമിപ്യം പുലർത്തുന്ന ബിരിയാണി ഇവിടെ കിട്ടുന്നത്. ചിക്കൻ ബിരിയാണി രണ്ടു വിഭാഗം ലഭിക്കും. ഒന്നാമത്തേത് ചിക്കൻ 65 ബിരിയാണി. രണ്ടാമത്തേത് നോർമൽ ബിരിയാണി. 65 ബിരിയാണിയോടൊപ്പം ഫ്രൈ ചെയ്ത ചിക്കാനാണ് ലഭിക്കുന്നത്. ബിരിയണിക്കൊപ്പം കൊഴമ്പ, സാലഡ്, മുട്ട എന്നിവ ഉണ്ട്

രുചിയുടെ കാര്യത്തിൽ ബിരിയാണി പ്രേമികൾ കോംപ്രമൈസ് ചെയ്യില്ല. കൊത്തുപൊറോട്ട, ഇഡ്ഡലി കോഴിക്കറി, ദോശ, ചിക്കൻ ചില്ലി എന്നിവ ഇവിടെ ലഭിക്കും. ബിരിയാണിയൊക്കെ കഴിച്ചു വയർ നിറഞ്ഞെങ്കിൽ കുറച്ചു പിടയും കഴിച്ചു പുറത്തേക്കിറങ്ങാം. ഇവിടുത്തെ പേട വായിലിട്ടാൽ അലിഞ്ഞു പോകും. നെയ്യുടെ രുചി മുൻപിൽ നിൽക്കും. മധുരം ആവിശ്യത്തിന് മാത്രം.

കല്യാണ ബിരിയാണി

മലബാറിൽ പ്രസിദ്ധമാണ് കല്യാണ ബിരിയാണികൾ. കല്യാണത്തിന്റെ സന്തോഷവും ആനന്ദവും പങ്കിടുവാൻ തൂശൻ ഇലയിൽ ബിരിയാണി വിളമ്പും. അത് പോലെ തന്നെയാണ് ഓവർ ബ്രിഡ്ജ് വാൻറോസ്സ് റോഡിലെ കല്യാണ ബിരിയാണി കട. അവിടെ ചെന്നിരിക്കുമ്പോൾ തന്നെ കല്യാണ വീട്ടിൽ അതിഥികളെ സ്വീകരിക്കുന്നത് പോലെ തോന്നും.

ആദ്യം ചെറിയൊരു വയിൻ ഗ്ലാസിൽ തണ്ണിമത്തൻ ജ്യൂസ് നൽകും.ശേഷം നല്ലൊരു വാഴയില നിരത്തും. പിറകെ റൈസ് വരും, സാലഡ്, ചമ്മന്തി, അച്ചാർ, പപ്പടം. ബിരിയാണി ആസ്വദിച്ചു കഴിക്കാൻ പിന്നെന്തു വേണം? ഒരു കല്യാണത്തിന് ബിരിയാണി പോയി കഴിച്ച അതെ രുചിയാണ് അവിടുന്ന് ലഭിക്കുക. ബിരിയാണി കൂടാതെ നെയ്‌ച്ചോർ ലഭ്യമാകും. ബീഫ് ബിരിയാണിയും, ഫിഷ് ബിരിയാണിയും കൂടി പരീക്ഷിക്കാവുന്നതാണ്.

ബിരിയാണി ചരിത്രം

15-ാം നൂറ്റാണ്ട് മുതല്‍ 19-ാം നൂറ്റാണ്ട് വരെ മുഗളരുടെ ഭരണകാലത്ത് ഇന്ത്യ വികസിപ്പിച്ചെടുത്തതാണ് ‘മുഗളൈ’ പാചകരീതി. മുഗളന്മാര്‍ പാചകത്തെ ഒരു കളയായിട്ടാണ് കണ്ടു കൊണ്ടിരിക്കുന്നത് . ‘ബിരിയാണി’, ‘പിലാഫ്’, ‘കബാബു’കള്‍ തുടങ്ങി നിരവധി പാചക രീതികൾ അവർ ഇന്ത്യയിലെത്തിച്ചു. വറുത്തത്, പൊരിച്ചത് എന്നൊക്കെ അര്‍ത്ഥമുള്ള ‘ബെറ്യാന്‍’ എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്നാണ് ‘ബിരിയാണി’ എന്ന പേര് ലഭിച്ചത്. ‘ബിരിയാനി’ എന്നും പറയും.

പുരാതന ദില്ലി സാമ്രാജ്യത്തെ മുസ്ലിം രാജവംശമായ മുഗളന്മാര്‍, ലഖ്നൗ ചക്രവര്‍ത്തിമാര്‍ എന്നിവരാണ് ഇന്ത്യയില്‍ ബിരിയാണി ആദ്യമായി ഉണ്ടാക്കിയത് എന്നാണ് ചില ചരിത്രകാരന്മാരുടെ വാദം.

എന്നാല്‍, ടിമൂറിന്റെ കടന്നുകയറ്റ സമയത്താണ് ബിരിയാണി ഇന്ത്യയില്‍ എത്തിയതെന്നാണ് മറ്റൊരു വാദം. ഹൈദരാബാദില്‍ നിസാമിന്റെ ഭരണകാലത്താണ് ബിരിയാണിയുടെ ഉത്ഭവം എന്നാണ് ചരിത്രരേഖകളില്‍ പറയുന്നത്. എന്നാല്‍, മറ്റുചിലർ പറയുന്നത് പേര്‍ഷ്യയില്‍ ഉണ്ടായിരുന്ന ‘പുലാവ്’ എന്ന ഭക്ഷണം മുഗളന്‍മാര്‍ മാറ്റം വരുത്തി ബിരിയാണി ആക്കിയതാണെന്നാണ്.

ഇന്ത്യയില്‍ മുഗള്‍ ആക്രമണത്തിന് മുമ്പ് സമാനമായ മറ്റ് അരിവിഭവങ്ങള്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ ചരിത്രപരമായ ചില തെളിവുകളുണ്ട്. എ.ഡി. 2-ന്റെ തുടക്കത്തില്‍ത്തന്നെ ‘ഓണ്‍ സോറു’ എന്നറിയപ്പെടുന്ന ഒരു അരിവിഭവത്തെക്കുറിച്ച് ചരിത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. അരി, നെയ്യ്, മാംസം, മഞ്ഞള്‍, മല്ലി, കുരുമുളക്, ബേ ഇല എന്നിവ ചേര്‍ന്നതാണ് ‘ഓണ്‍ സോറു’. അങ്ങനെ പറയുമ്പോള്‍ ബിരിയാണി ഈ നാട്ടുകാരന്‍ തന്നെയാണ്.

സുഗന്ധദ്രവ്യ വ്യഞ്ജന കച്ചവടത്തിനായി കടല്‍ കടന്നു വന്ന വിദേശികളും മൈസൂര്‍ പടയോട്ടക്കാലത്ത് വന്ന മുഗളന്മാരും കൂടിയാണ് ബിരിയാണി ഇവിടേക്ക് എത്തിച്ചത്. എന്തായാലും പിന്മുറക്കാർക്ക് ബിരിയാണി പ്രേമികളുടെ നന്ദി.

Read More ഒരു വട്ടം കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും: തിരുവനന്തപുരത്തെ കഴിച്ചിരിക്കേണ്ട 5 രുചികൾ