മീറ്റ് ബോള്‍സ് കഴിച്ചിട്ടുണ്ടോ? ഉണ്ടെങ്കിലും അത് കടയിൽ നിന്നാവും ഒട്ടുമിക്ക പേരും കഴിച്ചിട്ടുണ്ടാവുക. സ്നാക്സായും സ്റ്റാര്‍ട്ടറായുമെല്ലാം ഉപയോഗിയ്ക്കാവുന്നവയാണ് മീറ്റ് ബോള്‍സ്. ചിക്കന്‍, മട്ടന്‍ എന്നിവയുപയോഗിചെല്ലാം ഇതുണ്ടാക്കാം. ഇനി കടയിൽ നിന്നും വാങ്ങിക്കേണ്ട. അടിപൊളി മീറ്റ് ബോള്‍സ് നമുക്ക് വീട്ടിലുണ്ടാക്കാം.
ആവശ്യമായ ചേരുവകൾ
- മിന്‍സ് ചെയ്ത ചിക്കന്‍ അല്ലെങ്കില്‍ മട്ടന്‍ -കാല്‍കിലോ
- സവാള-1
- വെളുത്തുള്ളി-8 / 6
- ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍
- ജീരകപ്പൊടി-1 ടീസ്പൂണ്‍
- മുളകുപൊടി- കാല് ടീസ്പൂണ്‍
- മുട്ട-1
- മല്ലിയില
- ഓയില്‍
- ഉപ്പ്
- ബ്രെഡ് ക്രംമ്പ്സ്
തയ്യാറാക്കുന്ന വിധം
സവാള, വെളുത്തുള്ളി എന്നിവ ചെറുതാക്കി അരിയുക. എണ്ണ, മുട്ട ഒഴികെയുള്ള എല്ലാ ചേരുവകളും കൂട്ടിക്കലര്‍ത്തുക. മുട്ട ഉടച്ച് നല്ലതുപോലെ പതപ്പിച്ചതും ബ്രെഡ് ക്രംമ്പ്സും അവസാനും ഇതില്‍ കലര്‍ത്തുക. ഓയില്‍ ചൂടാക്കി ഈ മിശ്രിതം ചെറിയ ബോളുകളാക്കി വറുത്തു കോരുക. കുറഞ്ഞ തീയില്‍ വേണം വേവിയ്ക്കാന്‍. ഇത് സോസിനോടൊപ്പം കഴിയ്ക്കാം. ഉഗ്രൻ ടേസ്റ്റാണ്.