ലൗ ജിഹാദ് ഒരു റിയല്‍ സ്റ്റോറിയാണെന്നും കേരള സ്റ്റോറി വിവാദമാക്കുന്നവര്‍ സ്ഥാപിത താല്‍പര്യക്കാരാണെന്നും വയനാട്ടിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ താമരശ്ശേരി ബിഷപ്പ് അഭിവന്ദ്യ മാര്‍ റെമിജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രന്‍. കേരളാ സ്റ്റോറി സിനിമാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എല്‍.ഡി.എഫും യു.ഡി.എഫും കേരളത്തിലെ വലിയ വിഷയമായ ലൗ ജിഹാദും, ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റും തമസ്‌കരിക്കുകയാണ്. മുസ്‌ളീം ലീഗിന്റെയും ജമാ അത്തെ ഇസ്‌ളാമിയുടെയുംപോപ്പുലര്‍ ഫ്രണ്ടിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങി വസ്തുതകളെ നിരാകരിക്കുകയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ചെയ്യുന്നത്. കേരളാ സ്റ്റോറി നടന്ന കഥയാണ്. അതുകൊണ്ട് ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിവാദമാക്കുന്നതിന് പിന്നില്‍ സ്ഥാപിത താത്പര്യക്കാരാണ്. വര്‍ഗ്ഗീയ ശക്തികളുടെ വോട്ടു കൊണ്ട് അധികാരത്തിലെത്താമെന്ന് വ്യാമോഹിക്കുന്നവരുടെ മോഹം നടക്കാന്‍ പോകുന്നില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.