ദിവസവും നമ്മുടെ ഊർജ്ജ പ്രവർത്തനങ്ങൾക്കു ആവിശ്യമുള്ള ഘടകമാണ് പ്രോട്ടീൻ. എന്നാൽ ആഹാരം കഴിക്കുന്നത് സമീകൃതമല്ലാത്തതിനാൽ പ്രോട്ടീൻ ആവിശ്യത്തിന് ശരീരത്തിലേക്ക് എത്തില്ല. ഇവ പല തരത്തിലുള്ള ലക്ഷണങ്ങൾക്കും കാരണമാകും
ലക്ഷണങ്ങൾ
എത്ര ഉറങ്ങിയാലും ചിലർക്ക് ക്ഷീണം മാറുകയില്ല. പ്രോട്ടീന്റെ കുറവ് ഉണ്ടാകുന്നതാണ് ക്ഷീണം ഉണ്ടാകാനുള്ള മറ്റൊരു പ്രധാനകാരണം. പ്രോട്ടീൻ കുറയുമ്പോൾ ഉത്സാഹക്കുറവ്, ജോലി ചെയ്യാൻ താൽപര്യ കുറവ്, തളർച്ച എന്നിവയും ഉണ്ടാകാം.
പ്രോട്ടീൻ കുറവുള്ളവരിൽ പ്രധാനമായി കണ്ട് വരുന്ന ഒന്നാണ് ഫാറ്റി ലിവറും. മദ്യപിക്കുന്നവരിലാണ് പ്രോട്ടീൻ കുറവ് കൂടുതലായി കണ്ട് വരുന്നത്. പ്രോട്ടീന്റെ കുറവ് ചിലരിൽ കരൾ തകരാറിന് കാരണമാകാറുണ്ട്.
പ്രോട്ടീൻ കുറവിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് നീര്‍വീക്കം. ചിലർക്ക് കാലിലും കെെകളിലും നീര്‍വീക്കം ഉണ്ടാകാറുണ്ട്. മിക്കവരും അതിനെ നിസാരമായി കാണാറാണ് പതിവ്. ശരീരത്തിൽ ആൽബുമിന്റെ അളവ് കുറയുമ്പോഴാണ് നീർവീക്കം ഉണ്ടാകുന്നത്.
പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണങ്ങൾ
പേരയ്ക്ക
മറ്റ് പഴങ്ങളെ അപേക്ഷിച്ച് പ്രോട്ടീൻ കൂടുതലാണ്. ഓരോ കപ്പിലും 4.2 ഗ്രാം പ്രോട്ടീനിനു പുറമേ, പേരയ്ക്കയിൽ 9 ഗ്രാം നാരുകളും ദൈനംദിന ആവശ്യത്തിൻ്റെ മൂന്നിലൊന്ന് അടങ്ങിയിട്ടുണ്ട്. തൊലി ഇല്ലാതെ പേരക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കും
ചക്ക
ഒരു കപ്പ് ചക്കയിൽ 2.6 ഗ്രാം പ്രോട്ടീൻ കൂടാതെ, അതിൽ 2 ഗ്രാം ഫില്ലിംഗ് ഫൈബറും അടങ്ങിയിരിക്കുന്നു, കൂടാതെ പൊട്ടാസ്യത്തിൻ്റെ നല്ല ഉറവിടവുമാണ്. ചക്ക ഷുഗർ കുറയ്ക്കുന്നതിനും നല്ലതാണെന്നു പഠനങ്ങൾ പറയുന്നു
ബ്ലാക്ക്‌ബെറി
ഒരു കപ്പ് ബ്ലാക്ക്‌ബെറിയിൽ ഗ്രാം ഫില്ലിംഗ് ഫൈബറാണുള്ളത്.ദിവസവും ഒരു കപ്പ് ബ്ലാക്ബെറി കഴിച്ചാൽ 31 ഗ്രാം പ്രോട്ടീൻ ലഭിക്കും. നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്
അവോക്കാഡോ
അവോക്കാഡോയുടെ പകുതിയിൽ 1.5 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് അവക്കാഡോയിൽ നിരവധി ഗുണങ്ങളുണ്ട്. ശരീര ഭാരം കുറയാനും ഇവ നല്ലതാണു