താമരശ്ശേരി: യുവാവിനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൂടത്തായിയിൽ ഇരുതുള്ളി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മങ്ങാട്ടുപുറായിൽ സജീവൻ (45) ആണ് മരിച്ചതെന്നാണു വിവരം. മീന്‍ പിടിക്കാനായി പുഴയില്‍ എത്തിയതാണെന്നാണു കരുതുന്നു.
മീന്‍ പിടിക്കാനുള്ള വല കയ്യിൽ പിടിച്ച നിലയിലാണ്. തോട്ടത്തിന്‍കടവ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മുഖത്ത് സാരമായി പരുക്കേറ്റിട്ടുണ്ട്. മുക്കത്തുനിന്ന് അഗ്നിരക്ഷാ സേന എത്തി മൃതദേഹം കരയ്ക്കെത്തിച്ചു. താമരശ്ശേരി പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു.
Read also :സ്കൂളിന് സമീപം സ്ഫോടകവസ്തു കണ്ടെത്തി: വെടിക്കെട്ടിന് ഉപയോഗിക്കുന്നതാണെന്ന് പ്രാഥമിക നിഗമനം