ഭീമൻ ലുക്കിൽ അരങ്ങേറാനൊരുങ്ങി ബജാജ്. മെയ് മൂന്നിന് NS400 വിപണിയിലെത്തിക്കരുങ്ങുകയാണ് ബജാജ്. ബജാജ് ഓട്ടോ കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങളുടെ പൾസർ ലൈനപ്പ് പുതുക്കുന്നതിൻ്റെ പിന്നാലെ വളരെ കാര്യമായ പ്രവർത്തനങ്ങളിലായിരുന്നു. ഈ അപ്പ്ഡേറ്റിന്റെ ഭാഗമായി പുതുക്കിയ പൾസർ N250 നിർമ്മാതാക്കൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്.
ക്വാർട്ടർ ലീറ്റർ മോട്ടോർസൈക്കിൾ അവതരിപ്പിക്കുന്നതിനുപുറമെ, ഏറ്റവും വലിയ കപ്പാസിറ്റിയുള്ള പൾസർ 2024 മെയ് 3 -ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും എന്നും അതിനെ വളരെ കോംപറ്റീറ്റീവ് വിലനിർണ്ണയത്തോടെ എത്തിക്കുമെന്നും പ്രാദേശിക വാഹന നിർമ്മാതാക്കൾ പ്രഖ്യാപിച്ചു.
ഇന്ത്യയിൽ ട്രയംഫ്, കെടിഎം, ഹസ്‌ഖ്‌വർണ മോഡലുകളുടെ റേഞ്ചും ബജാജ് സജീവമായി വിപുലീകരിക്കുന്നുണ്ട്. കൂടാതെ, ആദ്യത്തെ ബജാജ് സിഎൻജി മോട്ടോർസൈക്കിളിൻ്റെ അവതരണവും ഈ വർഷം പകുതിയോടെ നടക്കും എന്നതും ശ്രദ്ധേയമാണ്.
എക്കാലത്തെയും വലിയ പൾസർ 2024 -ൽ വരുമെന്ന് ഒരു അഭിമുഖത്തിൽ രാജീവ് ബജാജ് വെളിപ്പെടുത്തിയതോടെ 400 സിസി പൾസറിനായുള്ള ഇന്ത്യൻ ജനതയുടെ കാത്തിരിപ്പ് വളരെയധികം ശക്തിപ്പെട്ടു എന്നു വേണം പറയാൻ.
അടുത്തിടെ അപ്‌ഡേറ്റ് ചെയ്ത പൾസർ എൻഎസ്200 -ൻ്റെ സ്റ്റൈലിംഗിൽ നിന്ന് ഇത് വളരെയധികം പ്രചോദനം ഉൾക്കൊണ്ടിരിക്കാം, എന്നാൽ പൾസർ എൻ സീരീസും ഇതിൻ്റെ രൂപകൽപ്പനയെ കാര്യമായി സ്വാധീനിക്കുമെന്നും പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന മോട്ടോർസൈക്കിളിന്റെ ഔദ്യോഗിക സാങ്കേതിക സവിശേഷതകളൊന്നും തന്നെ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല.
എങ്കിലും, ബജാജ് പൾസർ എൻഎസ്400 -ൽ 373.2 സിസി ലിക്വിഡ് കൂൾഡ് എഞ്ചിൻ ഉണ്ടായിരിക്കുമെന്നാണ് ഊഹാപോഹങ്ങൾ ഉയരുന്നത്. മുമ്പ് ഡൊമിനാർ 400 -ൽ കണ്ടെത്തിയതും 390 ഡ്യൂക്കിൽ ഉപയോഗിച്ചിരുന്നതുമാണിത്. അത് അല്ലെങ്കിൽ പുതിയ 390 ഡ്യൂക്കിന് കരുത്ത് പകരുന്ന ഏറ്റവും പുതിയ 399 സിസി എഞ്ചിനും ഉപയോഗിക്കാൻ ചാൻസുണ്ട്.
എഞ്ചിൻ ചോയ്‌സ് പരിഗണിക്കാതെ തന്നെ, പെർഫോമൻസ് ഔട്ട്‌പുട്ടുകളിൽ ചെറിയ ക്രമീകരണങ്ങൾ പ്രതീക്ഷിക്കുന്നു. കൂടാതെ സ്ലിപ്പറും അസിസ്റ്റ് ക്ലച്ചും സപ്പോർട്ട് ചെയ്യുന്ന ആറ് സ്പീഡ് ട്രാൻസ്മിഷനുമായി ഇത് കണക്ട് ചെയ്യും.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേൺ ബൈ ടേൺ നാവിഗേഷനുമുള്ള ഓൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റ് ക്ലസ്റ്റർ, ട്വിൻ എൽഇഡി ടെയിൽ ലാമ്പുകൾ, എൽഇഡി ടേൺ സിഗ്നലുകൾ എന്നിവ വരാനിരിക്കുന്ന പൾസർ വല്യേട്ടന്റെ എക്യുപ്മെന്റ് ലിസ്റ്റിൽ ഉൾപ്പെടും.
ഇവ കൂടാതെ, മോട്ടോർസൈക്കിളിൽ സ്പ്ലിറ്റ് സീറ്റ് ക്രമീകരണം, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, സ്പ്ലിറ്റ് ഹാൻഡിൽബാർ, ബജാജിൻ്റെ പാർട്സ് ബിന്നിൽ നിന്നുള്ള മികച്ച സ്വിച്ച് ഗിയർ, സ്പോർട്ടി ബോഡി ഗ്രാഫിക്സ്, ഫ്രണ്ട് & റിയർ അലോയി വീലുകൾ, വീതിയേറിയ വൈഡ് സെക്ഷൻ ടയറുകൾ എന്നിവ ഇതിൽ വരുന്നു.
കൂടാതെ വളരെ സ്ലീക്കായ ബോഡി വർക്ക്, അപ്പ്സൈഡ്‌ഡൗൺ (USD) ഫ്രണ്ട് ഫോർക്കുകൾ, ഫ്രണ്ട് & റിയർ ഡിസ്‌കുകൾക്ക് ഒപ്പം ഡ്യുവൽ ചാനൽ ABS (ആന്റി ലോക്ക് ബ്രേക്കിംഗ്) സിസ്റ്റം, പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്ക് റിയർ സസ്‌പെൻഷൻ തുടങ്ങിയവ ബൈക്കിന് ലഭിക്കുന്നു.
ബജാജിൻ്റെ ലൈനപ്പിൽ ഡൊമിനാർ 400 -ന് താഴെയാണ് ഈ മോഡൽ സ്ഥാനം പിടിക്കുക എന്ന് പ്രതീക്ഷിക്കുന്നത്, പൾസർ NS400 -ന് 2.0 ലക്ഷം രൂപയിൽ താഴെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം.
Read also :തിരിച്ചുവരവിൽ പുത്തൻ മാറ്റങ്ങളോടെ ജീപ്പ് കോമ്പസ് നൈറ്റ് ഈഗിൾ