മുംബൈ: ഐപിഎല്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ആര്‍സിബിയെ ബാറ്റിംഗിനയച്ചു. ഇരു ടീമിലും മാടങ്ങള്‍ ഉണ്ട്.
പിയൂഷ് ചൗളയ്ക്ക് പകരം ശ്രേയസ് ഗോപാല്‍ ടീമിലെത്തി. മുഹമ്മദ് നബിയും മുംബൈ നിരയിലുണ്ട്. രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിക്കുന്ന താരമാണ് ശ്രേയസ്.
ബംഗളൂരു മൂന്ന് മാറ്റം വരുത്തി. വില്‍ ജാക്സ് ആര്‍സിബിക്ക് വേണ്ടി അരങ്ങേറും. കാമറൂണ്‍ ഗ്രീന്‍ പുറത്തായി. മഹിപാല്‍ ലോംറോര്‍, വിജയ്കുമാര്‍ വൈശാഖ് എന്നിവരും ടീമിലെത്തി.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), വില്‍ ജാക്സ്, രജത് പട്ടീദാര്‍, ഗ്ലെന്‍ മാക്സ്വെല്, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, റീസെ ടോപ്ലി, വിജയ്കുമാര്‍ വൈശാഖ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, മുഹമ്മദ് നബി, ശ്രേയസ് ഗോപാല്‍, ജസ്പ്രീത് ബുംറ, ജെറാള്‍ഡ് കോറ്റ്സി, ആകാശ് മധ്വാള്.