രുചികരമായ ക്യാരറ്റ് ഹൽവ ഐസ്ക്രീം ചേർത്ത് കഴിച്ചിട്ടുണ്ടോ? നമുക്കൊന്ന് പരീക്ഷിച്ചു നോക്കിയാലോ?

ഏറ്റവും രുചികരവും പോഷകപ്രദവുമായ ഒന്നാണ് കാരറ്റ്. എല്ലാ ഗുണങ്ങളുമുള്ള പച്ചക്കറി എന്നാണ് കാരറ്റ് അറിയപ്പെടുന്നത്. കാരറ്റ് കൊണ്ട് ഒരടിപൊളി ഹൽവ തയ്യറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • കാറ്റ് _1കിലോ
  • പഞ്ചസാര _200 / 250ഗ്രാം
  • നെയ്യ് _100 എംൽ

തയ്യാറാക്കുന്ന വിധം

ക്യാരറ്റ് ഗ്രേറ്റ് ചെയ്ത് കുക്കറിൽ ഇടണം. കൂടെ നെയ്യും പഞ്ചസാരയും ചേർത്ത് നന്നായൊന്ന് മിക്സ്‌ ചെയ്ത് ഒട്ടും വെള്ളമൊഴിക്കാതെ അടുപ്പിൽ വെക്കണം.തീ കത്തിച്ച് രണ്ട് വിസിൽ വന്നാൽ തീ ഓഫ്‌ ചെയ്യാം. വെള്ളമുണ്ടെങ്കിൽ വറ്റിച്ചെടുക്കാം. ഇത് ഫ്രിഡ്ജിൽ വെച്ച് ഒന്ന് തണുപ്പിക്കാം. നട്സും ഐസ്ക്രീംമും ചേർത്ത് കഴിക്കാം. ചുട്ടുപൊള്ളുന്ന വെയിലിൽ ഉള്ള് തണുപ്പിക്കാൻ പറ്റിയ ഒരടിപൊളി ടെസെർട്ട് ആണ്. എല്ലാവരും ഒന്ന് ട്രൈചെയ്‌തു നോക്കണം. ഈസിയും ടേസ്റ്റിയുമാണ്.