ബീഫ് തേങ്ങാക്കൊത്തിട്ടത് ബീഫ് നിരോധനവും അതിനെത്തുടര്‍ന്നുണ്ടായ കോലാഹലവും എല്ലാം നമ്മളെല്ലാം വായിച്ചതും കേട്ടതും അനുഭവിച്ചതും ആണ്. എന്നാല്‍ എത്രയൊക്കെ നിരോധനങ്ങൾ ഉണ്ടായാലും മലയാളികളുടെ തീന്മേശയിൽ ബീഫിന് എന്നും സ്ഥാനമുണ്ടാകും. എളുപ്പത്തിലൊരു ബീഫ് ചില്ലി ഫ്രൈ തയ്യറാക്കിയാലോ? ഉണ്ടാക്കാൻ എളുപ്പമാണെന്ന് മാത്രമല്ല രുചിയിലും കേമൻ തന്നെയാണ്.
ആവശ്യമായ ചേരുവകൾ
- ചെറുതായി നുറുക്കിയ ബീഫ് – മുക്കാൽ കിലോ
- ഇഞ്ചി – ഒരുവലിയ കഷ്ണം ,
- വെളുത്തുള്ളി – വലിയ അല്ലി എഴെണ്ണം
- വിനിഗർ – ഒരു ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി – അരസ്പൂൺ
- മുളകുപൊടി – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- തക്കാളി – ഒന്ന്
തയ്യാറാക്കുന്ന വിധം
ചേരുവകൾ എല്ലാംകൂടി നന്നായൊന്ന് മിക്സ്‌ചെയ്തശേഷം വെള്ളമൊഴിക്കാതെ കുക്കറിൽ ഇട്ട് മീഡിയം ഫ്‌ളൈമിൽ വേവിച്ചെടുക്കണം. വെള്ളമുണ്ടെങ്കിൽ വറ്റിച്ചെടുത്ത് വെളിച്ചെണ്ണയിൽ പച്ചമുളകും കറിവേപ്പിലയും ചേർത്ത് പൊരിച്ചെടുത്താൽ അത്യുഗ്രൻ ബീഫ് ചില്ലിഫ്രൈ തയ്യാർ.
Read also: രുചികരമായ ക്യാരറ്റ് ഹൽവ ഐസ്ക്രീം ചേർത്ത് കഴിച്ചിട്ടുണ്ടോ? നമുക്കൊന്ന് പരീക്ഷിച്ചു നോക്കിയാലോ?