കോഴിക്കോട് ഒന്നരവയസുകാരി വീട്ടിൽ മരിച്ചനിലയിൽ; മാതാവ് കസ്റ്റഡിയിൽ

കോഴിക്കോട്: പയ്യോളിയിൽ ഒന്നരവയസുകാരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മണിയൂർ സ്വദേശി ഇർഷാദിന്റെ മകൾ ആയിഷ സിയയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.

മണിയൂര്‍ അട്ടക്കുണ്ട് പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മാതാവ് ഫായിസ(28)യെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു.

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.