ഹാനോയ്: രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പ് കേസിൽ പ്രതിയായ റിയൽ എസ്റ്റേറ്റ് രംഗത്തെ വമ്പൻ വ്യവസായിയായ വനിതയ്‌ക്ക് വധശിക്ഷ വിധിച്ച് വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലെ കോടതി. 62-കാരിയായ ട്രൂങ് മൈ ലാനെയൊണ് വധശിക്ഷയ്‌ക്ക് വിധിച്ചത്. 2022ലാണ് ഇവർ അറസ്റ്റിലായത്. വാൻ തിൻ ഫാറ്റ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഉടമയായിരുന്നു ഇവർ 1250 കോടി ഡോളറിന്റെ തട്ടിപ്പാണ് നടത്തിയത്. ഇത് ഏകദേശം രാജ്യത്തിന്റെ ജിഡിപിയുടെ മൂന്നുശതമാനത്തിന് തുല്യമാണ്.
സൈഗൺ കൊമേഴ്ഷ്യൽ ബാങ്കിനെ നിയന്ത്രിച്ചിരുന്ന ഇവർ ബാങ്കിൽനിന്ന് ഒരു ദശാബ്ദകാലമായി പണം തട്ടിയെടുക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. ആരോപണങ്ങൾ നിഷേധിച്ച ട്രൂലേങ് കീഴ്ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. എന്നാൽ, ട്രൂങ് മേ ലാനിന്റെ എല്ലാ വാദങ്ങളും നിരസിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.
2012 മുതൽ 2022 വലരെ അനധികൃതമായി സൈഗൺ ജോയിന്റ് കൊമേഴ്സ്യൽ ബാങ്കിനെ നിയന്ത്രിച്ചിരുന്ന ഇവർ കടാലാസു കമ്പനികളുടെ പേരിൽ ഫണ്ടുകൾ വകമാറ്റി ചെലഴിച്ചിരുന്നു. ഇതിന് ഒത്താശ നിന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയായിരുന്നു തട്ടിപ്പ്.
തട്ടിപ്പിൽ ഉൾപ്പെട്ടതിനെ തുടർന്ന് വിയറ്റനാം പ്രസിഡന്റ് വോ വാങ് തുവോങ് രാജിവച്ചിരുന്നു. രാജ്യത്തെ അഴിമതി വിരുദ്ധ അന്വേഷണങ്ങളിലെ ഏറ്റവും വലിയ അറസ്റ്റായിരുന്നു ലാനിന്റേത്.വിയറ്റ്നാമിലെ പകുതി റിയൽ എസ്റ്റേറ്റ് ബിസിനസും നിയന്ത്രിച്ചിരുന്ന ഇവരുടെ കമ്പനിക്ക് ആഡംബര പാർപ്പിട കെട്ടിടങ്ങൾ, ഓഫീസുകൾ, ഷോപ്പിംഗ് സെൻ്ററുകൾ, ഹോട്ടലുകൾ എന്നിവയുൾപ്പെടെയുള്ളവയുടെ നിർമാണവും വില്പനയും ഉണ്ടായിരുന്നു.