കാട്ടാക്കട: കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റ സംഭവത്തിൽ രണ്ടാം പ്രതി പിടിയിൽ. കാട്ടാക്കട സ്വദേശി ഗിരീഷനാണ് പിടിയിലായത്. ഒന്നാം പ്രതി മുതിയവിള സ്വദേശി ജോബി നേരത്തെ പിടിയിലായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റത്. വീരണകാവ് മേഖലകമ്മിറ്റി അംഗം സജിൻ, ശ്രീജിത്ത് ഡിവൈ എഫ് ഐ പ്രവർത്തകർക്കാണ് കുത്തേറ്റത്.
മദ്യപാനം ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കാട്ടാക്കട മുതിയവിള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ചാണ് അക്രമം നടന്നത്. മദ്യലഹരിയിൽ ആയിരുന്നവർ ആണ് ആക്രമിച്ചത്. സാമൂഹിക വിരുദ്ധ പ്രവർത്തികളിൽ ഏർപ്പെട്ട അക്രമിസംഘത്തെ ഡിവൈഎഫ്ഐ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിലാണ് കുത്തേറ്റത്.