കൊച്ചി: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ വിധി ഇന്ന്. ധാതുമണൽ ഖനനം നടത്താൻ, സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നാണ് പ്രധാന ആക്ഷേപം.
മുഖ്യമന്ത്രിയെ കമ്പനിയെ സഹായിച്ചതിനുള്ള പ്രതിഫലമാണ് മാസപ്പടിയായി മകള്‍ വീണക്ക് നൽകിയതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു കുഴൽനാടന്‍റെ ആദ്യത്തെ ആവശ്യം.എന്നാൽ, വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടേണ്ടെന്നും കോടതി നേരിട്ട് അന്വേഷണം നടത്തിയാൽ മതിയെന്നും പിന്നീട് നിലപാട് മാറ്റി. ഇക്കാര്യത്തിലാണ് കോടതി ഇന്ന് വിധി പറയുന്നത്.
Read also: തിരക്ക് ഒഴിവാക്കാൻ സമ്മർ സ്പെഷൽ ട്രെയിനുകൾ സർവിസ് നടത്തും