കണ്ണൂര്‍ സ്‌പെഷ്യല്‍ വിഭവങ്ങള്‍ ഒരുപാടുണ്ടെങ്കിലും എപ്പോഴും ആളുകള്‍ തിരഞ്ഞ് പിടിച്ച് കഴിക്കുന്നത് ഒറോട്ടിയാണ്. പ്രഭാത ഭക്ഷണത്തിനും വൈകുന്നേരത്തെ ചായക്കുമെല്ലാം ഒറോട്ടി തയ്യറാക്കാറുണ്ട്. കൈകൊണ്ട് വളരെ എളുപ്പത്തിൽ തയ്യറാക്കാവുന്ന ഒരു സ്പെഷ്യൽ വിഭവമാണ് ഒറോട്ടി. അരിപ്പത്തിരി തയ്യാറാക്കുന്നത് പോലെ തന്നെയാണ് ഒറോട്ടിയും തയ്യാറാക്കുന്നത്.
ആവശ്യമായ ചേരുവകൾ
- പുഴുങ്ങല്ലരി – ഒരു കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം- ആവശ്യത്തിന്
- തേങ്ങ- ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ചൂട് വെള്ളത്തില്‍ പുഴുങ്ങല്ലരി 5-6 മണിക്കൂര്‍ കുതിര്‍ക്ക് വെക്കേണ്ടതാണ്. അതിന് ശേഷം അരി കഴുകി ഉപ്പും തേങ്ങയും ചേര്‍ത്ത് അല്‍പം വെള്ളവും മിക്‌സ് ചെയ്ത് അരച്ചെടുക്കേണ്ടതാണ്. ഇത് അല്‍പം കട്ടിയില്‍ അരച്ചെടുത്ത് ഓരോ ഉരുളകള്‍ ആക്കി വാഴയിലയില്‍ വെച്ച് കൈപ്പത്തി കൊണ്ട് ഉരുട്ടി പരത്തിയെടുത്ത് പാനില്‍ ചുട്ടെടുക്കണം.