വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു ശക്തികേന്ദ്രമാണ് ചെറുപയർ. ബി വിറ്റാമിനുകൾ, ഫോളേറ്റ്, മാംഗനീസ്, ഫോസ്ഫറസ്, ഇരുമ്പ്, ചെമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷിക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും അവ ഗുണം ചെയ്യും. സസ്യാധിഷ്ഠിത പ്രോട്ടീനുകളുടെയും അവശ്യ അമിനോ ആസിഡുകളുടെയും ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് ചെറുപയർ. ചെറുപയർ മുളപ്പിച്ച് കഴിക്കുന്നത് അവയുടെ ആന്റിഓക്‌സിഡന്റ് പ്രവർത്തനം വർധിപ്പിക്കുകയും പ്രോട്ടീന്റെ അളവ് വർധിപ്പിക്കുകയും ചെയ്യും.
ആവശ്യമായ ചേരുവകൾ
- വേവിച്ച ചെറുപയര്‍ – 1 കപ്പ്
- ഉള്ളി അരിഞ്ഞത് – 1
- തക്കാളി അരിഞ്ഞത് – 1
- കുക്കുമ്പര്‍ – ½ കപ്പ്
- നാരങ്ങ നീര് – 1 ടീസ്പൂണ്‍
- ഉപ്പും കുരുമുളകും – ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് എല്ലാ ചേരുവകളും മിക്‌സ് ചെയ്യുക. സാലഡ് റെഡി. എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും വയറ് നിറക്കുന്നതിനും ഈ സാലഡ് സഹായിക്കുന്നു.