സസ്യാഹാര പ്രിയരുടെ ഭക്ഷണക്രമത്തില്‍ പലപ്പോഴും ഇടം പിടിക്കുന്ന ഒന്നാണ് പനീര്‍. പാലില്‍ ന്നുണ്ടാക്കുന്ന ഉപോത്പന്നമായ പനീറില്‍ പ്രോട്ടീനും വൈറ്റമിനുകളും ധാതുക്കളും സമൃദ്ധമായി അടങ്ങിയിരിക്കുന്നു. കാര്‍ബോ കുറഞ്ഞതും പ്രോട്ടീന്‍ കൂടിയതുമായ പനീര്‍ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ മികച്ച ആഹാരമാണ്. ദീര്‍ഘനേരം വിശക്കാതിരിക്കാന്‍ സഹായിക്കുമെന്നതിനാല്‍ അനാരോഗ്യകരമായ സ്നാക്സ് കഴിക്കുന്ന ശീലം ഒഴിവാക്കാന്‍ പനീര്‍ സഹായിക്കും.
ആവശ്യമായ ചേരുവകള്‍
- കൊഴുപ്പ് കുറഞ്ഞ പനീര്‍ ക്യൂബ്‌സ് – 50 ഗ്രാം
- ചെറി തക്കാളി – 1/2 കപ്പ്
- ഉള്ളി അരിഞ്ഞത് – 1
- ചീര അരിഞ്ഞത് – 1 കപ്പ്
- നാരങ്ങ നീര് – 1 ടീസ്പൂണ്‍
- ഉപ്പും കുരുമുളകും – രുചിക്കനുസരിച്ച്
- എണ്ണ – 2 ടീസ്പൂണ്‍
തയ്യറാക്കുന്ന വിധം
ചൂടാക്കിയ പാത്രത്തില്‍ എണ്ണയില്‍ പനീര്‍ ക്യൂബുകള്‍ വഴറ്റിയതിന് ശേഷം ബാക്കി ചേരുവകള്‍ എല്ലാം കൂടി മിക്‌സ് ചെയ്ത് കഴിക്കാം. ഈസിയും ഹെൽത്തിയുമായ പനീർ സാലഡ് തയ്യാർ.