കലോറി കുറഞ്ഞ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. അതുകൊണ്ട് തന്നെ അമിതവണ്ണത്തില്‍ നിന്ന് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കാനും വിളർച്ച തടയാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ബീറ്റ്റൂട്ട് സഹായിക്കും. ഒരു ബീറ്റ്റൂട്ട് സാലഡ് പരീക്ഷിച്ചു നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- കൊഴുപ്പ് കുറഞ്ഞ തൈര് – 150 മില്ലി
- ഉള്ളി അരിഞ്ഞത് – 1
- ഉപ്പും കുരുമുളകും – ആവശ്യത്തിന്
- ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞത് – 1/2 കപ്പ്
തയ്യറാക്കുന്ന വിധം
ചേരുവകള്‍ എല്ലാം കൂടി നല്ലതുപോലെ കലര്‍ത്തി ഉച്ചഭക്ഷണത്തോടൊപ്പം കഴിക്കുക. സാലഡ് റെഡി.