തടി കുറയ്ക്കാൻ കഷ്ടപ്പെടുന്നവർക്ക് ഒരു കിടിലൻ ബീറ്റ്‌റൂട്ട് സാലഡ്

കലോറി കുറഞ്ഞ ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. അതുകൊണ്ട് തന്നെ അമിതവണ്ണത്തില്‍ നിന്ന് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കാനും വിളർച്ച തടയാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ബീറ്റ്റൂട്ട് സഹായിക്കും. ഒരു ബീറ്റ്‌റൂട്ട് സാലഡ് പരീക്ഷിച്ചു നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • കൊഴുപ്പ് കുറഞ്ഞ തൈര് – 150 മില്ലി
  • ഉള്ളി അരിഞ്ഞത് – 1
  • ഉപ്പും കുരുമുളകും – ആവശ്യത്തിന്
  • ബീറ്റ്‌റൂട്ട് ചെറുതായി അരിഞ്ഞത് – 1/2 കപ്പ്

തയ്യറാക്കുന്ന വിധം

ചേരുവകള്‍ എല്ലാം കൂടി നല്ലതുപോലെ കലര്‍ത്തി ഉച്ചഭക്ഷണത്തോടൊപ്പം കഴിക്കുക. സാലഡ് റെഡി.