ഇത് നല്ല ആരോഗ്യത്തിന് മികച്ച ഒരു സാലഡ് ആണ്. ആപ്പിളും മാതളനാരങ്ങയും രുചികരമായ ഭക്ഷണ പദാര്‍ത്ഥങ്ങളാണ്. ഇവയില്‍ നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍, ജലാംശ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഇതിലുള്ള ഫൈറ്റോകെമിക്കലുകള്‍ രോഗങ്ങളെ പ്രതിരോധിക്കുന്നു. കൂടാതെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ആവശ്യമായ ചേരുവകള്‍
- അരിഞ്ഞ ആപ്പിള്‍ – 1
- ഉപ്പും കുരുമുളകും – ആവശ്യത്തിന്
- ചീര മുറിച്ചത് – ഒരു കപ്പ്
- മാതളനാരങ്ങ – 1/2 കപ്പ്
- ഉള്ളി അരിഞ്ഞത് – ¼ കപ്പ്
- നാരങ്ങ നീര് – 2 ടീസ്പൂണ്‍
- മിക്സഡ് നട്സ് – 3 ടേബിള്‍സ്പൂണ്‍
തയ്യറാക്കുന്ന വിധം
എല്ലാ ചേരുവകളും കൂടെ മിക്സ് ചെയ്താൽ ആപ്പിൾ ചീര സാലഡ് തയ്യാറായി.