നാളികേര ചട്നിയാണ് മലയാളികള്‍ കൂടുതലും ഉപയോഗിക്കാറ്. ഇതില്‍ നിന്നും വ്യത്യസ്തമായി പുതിന ചട്നി ഒന്ന് പരീക്ഷിച്ചു നോക്കിയാലോ? ബിരിയാണി പോലുള്ള വിഭവങ്ങള്‍ക്കാണ് ഇത് കൂടുതല്‍ അനുയോജ്യം. വയറുസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പറ്റിയ ഒരു മരുന്നു കൂടിയാണിത്.
ആവശ്യമായ ചേരുവകൾ
- പുതിനയില – 1 കപ്പ്
- മല്ലിയില – 1/4 കപ്പ്
- തൈര് – 1/4 കപ്പ്
- വെള്ളം -1/4 കപ്പ്
- ഉപ്പ് – 1/2 ടീസ്പൂണ്‍
- ജീരകപ്പൊടി – 1/4 ടീസ്പൂണ്‍
തയ്യറാക്കുന്ന വിധം
ചേരുവകൾ എല്ലാം നല്ലതുപോലെ ഒന്ന് അരച്ചെടുത്തൽ പുതിന ചട്നി തയ്യാർ. ഇത് ബിരിയാണിക്കൊപ്പവും സ്നാക്സിനൊപ്പവുമെല്ലാം കഴിക്കാവുന്നതാണ്.