കുരുക്കിൽ കുടുങ്ങുമോ? മൊബൈൽ സ്കാൻ ചെയ്താൽ മോദിയുടെ അഴിമതി അറിയാം: നീക്കവുമായി തമിഴ് നാട്

നരേന്ദ്ര മോദിയുടെ തമിഴ്നാട്ടിലെ ഇലക്ഷൻ പ്രചാരണവുമായി ബന്ധപ്പെട്ടാണ് സ്കാൻ കോഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ ‘ജീ പേ’ പോസ്റ്ററുകള്‍. പ്രധാനമന്ത്രിയുടെ ചിത്രമുള്ള ക്യൂ.ആര്‍. കോര്‍ഡ് അടങ്ങിയ പോസ്റ്ററുകളില്‍ ‘സ്‌കാന്‍ ചെയ്താല്‍ സ്‌കാം കാണാം’ (സ്‌കാന്‍ ചെയ്താല്‍ അഴിമതി കാണാം) എന്നും എഴുതിയിട്ടുണ്ട്.

ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ വിവിധ അഴിമതി ആരോപണങ്ങളുള്ള വീഡിയോയിലേക്കാണ് എത്തുന്നത്. വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളിലും തിരഞ്ഞെടുപ്പ് ബോണ്ടിലും സി.എ.ജി. റിപ്പോര്‍ട്ടുകളിലും തിരിമറിയും അഴിമതിയും ആരോപിക്കുന്നതാണ് വീഡിയോ.

വമ്പന്‍ വ്യവസായികള്‍ക്കു നല്‍കിയ വായ്പകള്‍ ബി.ജെ.പി. എഴുതിത്തള്ളിയെന്നും വീഡിയോയില്‍ ആരോപിക്കുന്നു. ബി.ജെ.പിയെ തള്ളാനും ഇന്ത്യ സഖ്യത്തിന് പിന്തുണ അര്‍പ്പിക്കാനും വീഡിയോയില്‍ ആവശ്യപ്പെടുന്നു. ഡി.എം.കെ. പ്രവര്‍ത്തകരാണ് പോസ്റ്ററുകള്‍ക്കുപിന്നിലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

മുഴുവന്‍ സീറ്റുകളിലേക്കും ഏപ്രില്‍ 19-ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തെ, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാനരീതിയില്‍ പേ.സി.എം. പോസ്റ്ററുകളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

40% കമ്മിഷന്‍ വാങ്ങുന്ന സര്‍ക്കാരാണ് അന്ന് അധികാരത്തിലുണ്ടായിരുന്ന ബി.ജെ.പിയുടേത് എന്ന് ആരോപിക്കുന്നതായിരുന്നു അന്നത്തെ പോസ്റ്ററുകള്‍. നിലവിൽ ആരാണ് ഇത്തരത്തിലുള്ള പോസ്റ്ററുകൾ സ്ഥാപിച്ചതെന്ന് കണ്ടുപിടിച്ചിട്ടില്ല

Read More വൺ പ്ലസ് ഫോൺ വിൽപ്പന നിരോധിക്കുവാൻ തയാറെടുക്കുന്നു