വേനൽക്കാലമാകുമ്പോൾ മിക്കവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് തണ്ണി മത്തൻ. തണ്ണി മത്തൻ ജ്യൂസായും, അല്ലാതെയും ശാരീരിരത്തിലെത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. നിർജ്ജലീകരണം തടയാനും, വയർ തണുപ്പിക്കുവാനും ഇവ സഹായിക്കും. എന്നാൽ ഹനിമേറ്റതാണ് വാങ്ങുമ്പോൾ വളരെയധികം ശ്രദ്ധിക്കണം
തണ്ണി മത്തൻ വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
ആകൃതി
ഒരു തണ്ണിമത്തൻ തെരഞ്ഞെടുക്കുമ്പോൾ അവയുടെ ആകൃതി നോക്കുക. പ്രതലം ഒരു പോലെ ഇരിക്കുന്നതാണെങ്കിൽ അത് നിങ്ങൾക്ക് തെരഞ്ഞെടുക്കാം. അതല്ലങ്കിൽ കൂടുതൽ കീടനാശിനികൾ ഉപയോഗിച്ചതു, ഒരുപാട് പഴക്കം ചെന്നതോ ആയിരിക്കും
നിറം
നല്ല തണ്ണിമത്തന്റെ നിറം ചെറിയ ഇരുൾച്ചയോടു കൂടി ഉള്ളതായിരിക്കും. അതിലുള്ള വരയ്ക്കും കറുപ്പ് കലർന്ന നിറമായിരിക്കും. കാണുമ്പോൾ വിളർച്ച തോന്നുന്ന തണ്ണിമത്തൻ ഒഴിവാക്കുക
ശബ്ദം
തണ്ണിമത്തൻ എടുക്കുമ്പോൾ വിരൽ കൊണ്ട് ചെറുതായി തട്ടി നോക്കുക. നല്ല തണ്ണിമത്തൻ ആണെങ്കിൽ അതിൽ നിന്നും പൊള്ളയായ പ്രതലങ്ങളിൽ അടിക്കുമ്പോൾ കേൾക്കാൻ സാധിക്കുന്ന ശബ്‌ദം കേൾക്കും
ഭാരം
തണ്ണിമത്തൽ മറ്റു തണ്ണിമത്തനെക്കാൾ ഭാരമുണ്ടെങ്കിൽ അവ നല്ലതു പോലെ പഴുത്തത് ആണെന്നാണ് അർത്ഥം
ഫീൽഡ് സ്പോട്ട്
തണ്ണിമത്തന്റെ മുകൾഭാഗത്തായി ചെറിയ മഞ്ഞ നിറമുണ്ടോയെന്ന് പരിശോധിക്കുക. ഇത് നല്ല പാകമായ തണ്ണി മത്തൻ സൂചിപ്പിക്കുന്നു
തണ്ണി മത്തൻ ഗുണങ്ങൾ
ധാരാളം പൊട്ടാസ്യവും മഗ്നീഷ്യവുമെല്ലാമടങ്ങിയ ഇത് ബിപിയുള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കുമുള്ള സ്വാഭാവിക മരുന്നുമാണ്. വിറ്റാമിനുകളും മിനറൽസും ധാരാളം അടങ്ങിയതാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ത്വക്ക് രോഗങ്ങൾ ഇല്ലാതാക്കാൻ നല്ലതാണ്. മുടി തഴച്ച് വളരാൻ ദിവസവും ഒരു കപ്പ് തണ്ണിമത്തൻ കുടിക്കുന്നത് ഗുണം ചെയ്യും.
കൊഴുപ്പും കൊളസ്ട്രോളും ഊർജ്ജവും നാരും അന്നജവും കുറവായ തണ്ണിമത്തനിൽ ധാരാളം ജലാംശവും വൈറ്റമിനും മിനറലുകളും ആന്റിഓക്സിഡന്റുകളുമുണ്ട്.
പ്രോട്ടീൻ കുറവെങ്കിൽ തന്നെയും അമിനോ ആസിഡ് തണ്ണിമത്തനിൽ നല്ല തോതിലുണ്ട്. ഇത് ശരീരത്തിനു നിരവധി ഗുണങ്ങൾ നൽകും. തണ്ണിമത്തൻ രക്തസമ്മർദം കുറയ്ക്കാനും ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിനും സഹായിക്കുന്നു.