ദേ! വിഷു ഇവിടെ അടുത്തെത്തി. വിഷുക്കോടിയും വിഷുക്കണിയും വിഷു സദ്യയും എല്ലാം തയ്യാറാക്കി വിഷു ദിനത്തിന് വേണ്ടി ഓരോരുത്തരും കാത്തിരിക്കുകയാണ്. വിഷുവിന് സദ്യ തയ്യറാക്കാനുള്ള ഒരുക്കമെല്ലാം തുടങ്ങിയിട്ടുണ്ടാകും. വിഷുസദ്യയില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ചില സദ്യക്കൂട്ടുകള്‍ ഉണ്ട്. അതില്‍ ഒന്നാണ് കായ നുറുക്ക് ഉപ്പേരി. സദ്യയെങ്കില്‍ കായ നുറുക്ക് ഉപ്പേരി നിര്‍ബന്ധമാണ്. ഇതിന്റെ റെസിപ്പി ഒന്ന് പരിചയപെട്ടാലോ?
ആവശ്യമായ ചേരുവകള്‍
- പച്ച നേന്ത്രക്കായ : 2 എണ്ണം
- മഞ്ഞള്‍ പൊടി : 1/4 ടീസ്പൂണ്‍
- ഉപ്പ് വെള്ളം : കാല്‍ക്കപ്പ് (പാകത്തിന്)
- വെളിച്ചെണ്ണ – വറുക്കാന്‍ പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും മിക്‌സ് ചെയ്ത് ഇതിലേക്ക് കായ തൊലി കളഞ്ഞ് കനം കുറച്ച് ചെറുതായി അരിഞ്ഞ് ഇടുക. ഇത് അരമണിക്കൂര്‍ വെള്ളത്തില്‍ ഇടാം. കായയുടെ കറ ഇല്ലാതാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. സഹായിക്കുന്നുണ്ട്. അരമണിക്കൂറിന് ശേഷം ഒരു പേപ്പറില്‍ നിരത്തിയിട്ട് ഉണക്കിയെടുക്കാം.
ശേഷം ഒരു ചീനച്ചട്ടി എടുത്ത് അതിലേക്ക് വറുക്കാന്‍ പാകത്തിനുള്ള എണ്ണ ഒഴിക്കാം. എണ്ണ ചൂടാകുമ്പോൾ അരിഞ്ഞ് ഉണക്കിവെച്ചിരിക്കുന്ന കായ കഷ്ണങ്ങള്‍ എണ്ണയില്‍ വറുത്തെടുക്കണം. ഇടക്കിടക്ക് ഇളക്കിക്കൊടുക്കാം. ഏകദേശം 5-8 മിനിറ്റ് വരെ എണ്ണയില്‍ ഇത് വറുത്തെടുക്കാം. ശേഷം ഇതിലേക്ക് അല്‍പം ഉപ്പുവെള്ളം തളിക്കണം. ഉപ്പുവെള്ളം തളിച്ച ശേഷം ഉടനേ തന്നെ ഇത് അടച്ച് വെക്കാൻ ശ്രദ്ധിക്കണം. എണ്ണയിലെ കുമിളകള്‍ മുഴുവനായി താഴുമ്പോള്‍ ഇത് ഒരു ടിഷ്യൂ പേപ്പറിലേക്ക് കോര മാറ്റുക. കാറ്റ് കടക്കാത്ത പാത്രത്തില്‍അടച്ചു വെക്കാം. വിഷുസദ്യക്ക് വിളമ്പാന്‍ പാകത്തില്‍ കായ നുറുക്ക് ഉപ്പേരി തയ്യാര്‍.