ഉച്ചയ്ക്ക് ഒട്ടേറെ വിഭവങ്ങളുമായി എല്ലാവരും ഒത്തുചേര്‍ന്നിരുന്ന് സ്വാദിഷ്ടസമൃദ്ധമായ സദ്യ കഴിക്കുന്നതിനപ്പുറം എന്ത് ആനന്ദമാണ് വേണ്ടത് അല്ലെ, സദ്യയുടെ പ്രധാന വിഭവങ്ങളില്‍ ഒന്നാണ് കാളന്. വിഷുവിന് വിഷുസദ്യയ്ക്ക് സ്വാദേകാന്‍ നമുക്ക് ഒരു സ്പെഷ്യല്‍ കാളന് തയാറാക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- നെയ്യ് – 1 ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
- കടുക് – 1 ടീസ്പൂണ്‍
- ഉലുവ – 1 ടീസ്പൂണ്‍
- വറ്റല്‍ മുളക് – 2
- കുരുമുളക് പൊടി – ഒന്നര ടീസ്പൂണ്‍
- പുളിയുളള തൈര് – 1 കപ്പ്
- കറിവേപ്പില
- ഉപ്പ്
- നേന്ത്രക്കായയും ചേനയും – 10 കഷണം വീതം
- തേങ്ങ അരപ്പ് – 1 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ വെളളമെടുത്ത് കഷണങ്ങളാക്കിയ നേന്ത്രക്കായയും ചേനയും ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്ത് വെളളം വറ്റുമ്പോള്‍ അതിലേക്ക് നെയ്യും തേങ്ങ അരച്ചതും ചേര്‍ത്ത് നന്നായി ഇളക്കുക. തൈര് ചേര്‍ത്ത് ഇത് കുറുക്കി വറ്റിയ്ക്കാം. മറ്റൊരു പാത്രമെടുത്ത് അല്പം എണ്ണ ചൂടാക്കി കടുക് വറുക്കുക. ഇതിലേക്ക് വറ്റല്‍ മുളക്, ഉലുവ, കറിവേപ്പില എന്നിവയും ചേര്‍ത്ത് താളിച്ച ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന കാളനിലേക്ക് ചേര്‍ക്കുക.