വിഷുവിന് സദ്യവട്ടങ്ങളൊരുക്കാന്‍ വീട്ടിലെ എല്ലാവരും ഓടിനടന്ന് പണിയെടുക്കുവായിരിക്കും. ഉച്ചയ്ക്ക് ഒട്ടേറെ വിഭവങ്ങളുമായി എല്ലാവരും ഒത്തുചേര്‍ന്നിരുന്ന് സ്വാദിഷ്ടസമൃദ്ധമായ സദ്യ കഴിക്കുന്നതിനപ്പുറം ആനന്ദംവിഷുക്കാലത്ത് വേറെയില്ലവിഷു സദ്യയ്ക്ക് സ്വാദേകാന്‍ കിടിലന്‍ കൂട്ട് തീയൽ തയ്യറാക്കാം.
ആവശ്യമായ ചേരുവകള്‍
- ചുവന്നുള്ളി(അരിഞ്ഞത്) – അര കപ്പ്
- മുരിങ്ങക്കായ മുറിച്ചത് – ഒന്ന്
- പാവയ്ക്ക(അരിഞ്ഞത്) – കാല്‍കപ്പ്
- നീളന്‍ വഴുതന (അരിഞ്ഞത്) – കാല്‍ കപ്പ്
- 2. പുളി – ഒരു ചെറിയ ഉണ്ട
- 3. തേങ്ങ (ചിരവിയത്) – ഒന്നേകാല്‍ കപ്പ്
- മുളക് – 4
- മല്ലി – ഒരു ചെറിയ സ്പൂണ്‍
- ചുവന്നുള്ളി – രണ്ടു കഷ്ണം
- 4. മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
- മഞ്ഞള്‍ പൊടി – പാകത്തിന്
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – മൂന്ന് ചെറിയ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മൂന്നാമത്തെ ചേരുവകള്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചുവക്കെ വറുത്ത് മയത്തില്‍ അരച്ചെടുക്കുക. കഷ്ണങ്ങള്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പും മഞ്ഞള്‍പൊടിയും മുളകുപൊടിയും ചേര്‍ത്ത് വേവിക്കുക. പുളി പിഴിഞ്ഞൊഴിച്ച് തിളക്കുമ്പോള്‍ രണ്ടു ചെറിയ പച്ചമുളക് നീളത്തില്‍ മുറിച്ചതും അരപ്പും ചേര്‍ത്ത് കുറുകുമ്പോള്‍ കുറച്ച് കറിവേപ്പിലയും ചേർത്ത് വാങ്ങുക. രണ്ടു വറ്റല്‍ മുളകും ഒരു ചെറിയ സ്പൂണ്‍ കടുകും വെളിച്ചെണ്ണയില്‍ താളിച്ച് ചേര്‍ക്കുക. കൂട്ട് തീയൽ തയ്യാർ.