മില്‍ക് ഷേക്കുകൾ പലതരമുണ്ട്. പല തരം ഫ്രൂട്‌സ് ഉപയോഗിച്ചു മില്‍ക് ഷേക്കുകള്‍ തയ്യാറാക്കാം. നാട്ടിൻപുറത്തെ പഴങ്ങൾ കൊണ്ടുള്ള മിൽക്ക് ഷേക്കുകൾ പലർക്കും പരിചിതമാണ്. മാങ്ങ കൊണ്ടുള്ള മാംഗോ മില്‍ക് ഷേക്ക് എല്ലാവര്‍ക്കും പരിചിതമായ ഒന്നാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ സുലഭമായ ചക്ക ഉപയോഗിച്ചും മില്‍ക് ഷേക്കുണ്ടാക്കാം. ചക്ക കൊണ്ടുള്ള ജാക്ക്ഫ്രൂട്ട് മില്‍ക് ഷേക്ക് തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പഴുത്ത ചക്ക-250 ഗ്രാം
- കട്ടിയുള്ള തേങ്ങാപ്പാല്‍-1 കപ്പ്
- ശര്‍ക്കര പൊടിച്ചത്-3 ടേബിള്‍ സ്പൂണ്‍
- വെള്ളം ഐസ്‌ക്യൂബ്
തയ്യറാക്കുന്ന വിധം
ചക്ക കുരു കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. ഇത് ജ്യൂസറിലോ ബ്ലെന്‍ഡറിലോ അടിയ്ക്കുക. ഇതില്‍ തേങ്ങാപ്പാല്‍ ചേര്‍ത്തടിയ്ക്കുക. ശര്‍ക്കരയും ചേര്‍ക്കണം. ഇത് നല്ലപോലെ വീണ്ടും അടിയ്ക്കുക. പിന്നീട് കാല്‍ കപ്പ് വെള്ളവും ഐസ് കഷ്ണങ്ങളും ചേർത്ത് അടിച്ചെടുക്കണം. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ കൊണ്ട് അലങ്കരിയ്ക്കാം. ഏലയ്ക്കയുടെ രുചി ഇഷ്ടമുള്ളവര്‍ക്ക് ഇത് പൊടിച്ചതും ചേര്‍ത്തിളക്കാം.