Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഇതാണ് യഥാര്‍ത്ഥ കേരളസ്‌റ്റോറി: അബ്ദുള്‍ റഹീമിന്റെ ജീവനു വേണ്ടി മലയാളികള്‍ ഒന്നിച്ചിറങ്ങിയ കഥ: ഇടുക്കി രൂപതയും താമരശ്ശേരി രൂപതയും കാണുന്നുണ്ടോ ഈ കേരളസ്‌റ്റോറി (സ്‌പെഷ്യല്‍)

സുദീപ്തോ സെന്നും സിനിമയിലെ നായിക ആദാ ശര്‍മ്മയും കേരളത്തിലേക്ക് വരണം. വന്നു കാണണം, മലയാളിക്കു മാത്രം സാധിക്കുന്ന ഈ സ്‌റ്റോറി

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Apr 12, 2024, 04:31 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കേരള സ്‌റ്റോറി സിനിമ സംവിധാനം ചെയ്ത സുദീപ്തോ സെന്നിനെയും അതിലെ നായിക ആദാ ശര്‍മ്മയെയും കേരളത്തിലേക്ക് ക്ഷണിക്കുകയാണ്, കേരളത്തിന്റെ യദാര്‍ത്ഥ സ്‌റ്റോറി നേരിട്ടു കാണാന്‍. സങ്കല്പങ്ങളോ സ്വപ്നങ്ങളോ ഒന്നുമല്ല, മനുഷ്യന്‍ മനുഷ്യനെ സംഗീതം പോലെ സ്‌നേഹിക്കുന്ന കാഴ്ചയിലേക്ക്. വര്‍ഗീയതയുടെ വിത്തു മുളപ്പിക്കുന്ന സിനിമക്കാഴ്ചകള്‍ വിട്ട് കണ്ണ് നനയിക്കുന്ന സഹകരണത്തിന്റെയും കൂട്ടായ്മയുടെയും മലയാളത്തിന്റെ അസ്സല്‍ സ്പര്‍ശനത്തിലേക്ക്.

സുദീപ്‌തോ സെന്നിന് ഇനിയെങ്കിലും കേരളസ്‌റ്റോറി എന്താണെന്ന് കാട്ടിക്കൊടുക്കേണ്ടത് ആവശ്യമല്ല, അത്യാവശ്യമാണ്. ഈ സ്‌റ്റോറി നടക്കുന്നത്, ഇപ്പോഴാണ്. കഥ തീര്‍ന്നിട്ടില്ല, നടന്നു കൊണ്ടേയിരിക്കുന്നു. ലോകത്തെ എല്ലാ മലാളികളും ഈ കഥയിലെ പ്രധാന നായികാ നായകന്‍മാരാണ്. അവിടെ ജാതിയില്ല. മതമില്ല. വര്‍ഗമില്ല. വര്‍ണ്ണമില്ല. ഒറ്റക്കെട്ടായി ഒരു ജീവന്‍ രക്ഷിക്കാനുള്ള പ്രാര്‍ത്ഥന മാത്രം. അതാണ് യഥാര്‍ഥ കേരള സ്റ്റോറി.

വന്ന് കാണൂ. അനുഭവിക്കൂ. സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിനായുള്ള മലയാളികളുടെ സ്‌നേഹം. മലയാളത്തെ, കേരളത്തിന്റെ മതേതരത്വം പഠിപ്പിക്കുന്ന ദയാ ധന സമാഹരണമാണ് നടക്കുന്നത്. അബ്ദുള്‍ റഹീമിനെ കഴുമരത്തില്‍ നിന്നും രക്ഷിക്കുക തന്നെ ചെയ്യും. കേരളത്തിന്റെ മണ്ണില്‍ ആ മനുഷ്യനെ ജീവനോടെ എത്തിക്കും. എന്നിട്ട് മലയാളികള്‍ ഒന്നിച്ചു വിളിച്ചു പറയും.

‘ ഇതാണ് കേരളത്തിന്റെ ഒറിജിനല്‍ സ്‌റ്റോറി’ എന്ന്. ദയാധന സമാഹരണം 30 കോടി കടന്നുകഴിഞ്ഞു. 34 കോടി രൂപയാണ് ദയാധനം നല്‍കേണ്ടത്. ഇതിനുള്ള സമയപരിധി അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഇതുവരെ 30,10,81,618 രൂപയാണ് ലഭിച്ചിട്ടുണ്ടെന്നാണ് ദയാധസമാഹരണത്തിനായി രൂപീകരിച്ച കമ്മിറ്റി പറയുന്നു. ഇപ്പോള്‍ താത്കാലികമായി അക്കൗണ്ട് ക്ലോസ് ചെയ്തിരിക്കുകയാണ്. ഓഡിറ്റിങ്ങിനു ശേഷം അക്കൗണ്ട് വീണ്ടും തുറക്കും.

അപ്പോള്‍ പണം നിക്ഷേപിക്കാന്‍ സാധിക്കുമെന്നാണ് കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത്. ഫറോക്ക് കോടമ്പുഴ സ്വദേശിയായ അബ്ദുല്‍ റഹീം 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുകയാണ്. 26-ാം വയസ്സിലാണ് അബ്ദുല്‍ റഹീമിനെ സൗദിയിലെ ജയിലില്‍ അടക്കുന്നത്. ഡ്രൈവര്‍ വിസയിലെത്തിയിട്ടും റഹീമിന് ലഭിച്ച ജോലി പരിചാരകനായാണ്. തന്റെ സ്‌പോണ്‍സറുടെ മകനെയാണ് പരിചരിക്കേണ്ടത്. തലക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട കുട്ടിയാണ് ഫായിസ്.

ReadAlso:

കെഎസ്ആര്‍ടിസി ബ്രെത്തലൈസര്‍ വിവാദം; ഡ്രൈവര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തൽ – ksrtc breath analyser issue

ഉത്തരപേപ്പർ കളഞ്ഞുപോയ സംഭവം; സർവകലാശാലയെ രൂക്ഷമായി വിമർശിച്ച് ലോകായുക്ത – kerala university criticized for lost exam paper issue

വെള്ളാപ്പള്ളി നിലവിലുള്ള യാഥാര്‍ഥ്യം വെച്ചു കാര്യംപറഞ്ഞതാണ്; വിവാദപ്രസം​ഗത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി – vellappally natesans speech controversy

അഭിഭാഷകരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷം; പോലീസ് കേസെടുത്തു – clash between lawyers and students

കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ – kuzhimanthi food poisoning

ഫായിസിന് ഭക്ഷണവും വെള്ളവുമുള്‍പ്പെടെ നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോയി. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു. തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

റിയാദിലെ കോടതി വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചു. ഈ കാലയളവിനിടയില്‍ ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നതതലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം.ഡിയുമായ എം.എ യൂസഫലിയും വിഷയത്തില്‍ ഇടപെട്ടു. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു.

ഏപ്രില്‍ 16നകം ഇത്രയും ഭീമമായ തുക സമാഹരിച്ച് കുടുംബത്തെ ഏല്‍പ്പിച്ചെങ്കിലേ മോചനം സാധ്യമാകൂ. എം.പി അബ്ദുല്‍ റഹീം നിയമ സഹായ സമിതി എന്ന പേരില്‍ ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഉമ്മയുടെ പേരിലുള്ള 9037304838, 9567483832 എന്നീ നമ്പറുകളില്‍ ഗൂഗിള്‍ പേ ആയി പണം അടയ്ക്കാനും അവസരമുണ്ട്.

ഈ കുറഞ്ഞ സമയത്തിനുള്ളില്‍ വലിയൊരു തുക പിരിച്ചെടുക്കാന്‍ സഹായിക്കുന്നത്, മലയാളികളും മറുനാടന്‍ മലയാളികളുമാണ്. ഒത്തു പിടിച്ചാല്‍ മലയും പോരുമെന്ന പഴഞ്ചൊല്ലിനെ അക്ഷരാര്‍ത്ഥത്തില്‍ അനുസ്മരിപ്പിക്കും വിധമാണ് ഒറിജിനല്‍ കേരളസ്റ്റോറി മുന്നേറുന്നത്. ബോബി ചെമ്മണ്ണൂര്‍ ഇതിനായി ഒരു കോടിരൂപയാണ് സംഭാവന ചെയ്തത്. തീര്‍ന്നില്ല, ബാക്കി തുക കണ്ടെത്താന്‍ അദ്ദേഹം യാചക യാത്രയും ചെയ്യുകയാണ്.

ഇനിയുള്ള മൂന്നു ദിവസത്തിനുള്ളിലല്ല, മണിക്കൂറിനുള്ളില്‍ അബ്ദുള്‍ റഹീമിനെ രക്ഷിക്കാനുള്ള തുക കണ്ടെത്താന്‍ കഴിയുമെന്നു തന്നെയാണ് ഓരോ മലയാളിയും വിശ്വസിക്കുന്നത്. കാരണം, ഇത് കേരളമാണ്. മലയാളികളാണ്. മലയാളികള്‍ പൊളിയാണ്. അത് കേരളസ്‌റ്റോറിയെന്ന സിനിമ ചെയ്തവര്‍ക്കറിയില്ല. എത്രയോ മനുഷ്യരുടെ ചികിത്സാ ധസഹായം സ്വരൂപിക്കാന്‍ ശ്രമിച്ചു വിജയിച്ചവരാണ് മലയാളികള്‍.

അടിയന്തിര ശസ്ത്രക്രീയയ്ക്ക് ആസുപത്രിയിലെത്തിക്കേണ്ട രോഗിയുമായി വരുന്ന ആംബുലന്‍സിന് വഴിയൊരുക്കുന്ന മലയാളികള്‍ പൊളിയാണ്. പ്രളയ ജലത്തില്‍നിന്നും താങ്ങിയെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ പൊളിയാണ്. അമ്പലത്തിന്റെയും പള്ളിയുടെയും കമാനങ്ങള്‍ ഒരേ വഴിയില്‍ ഭാഗിച്ചു കെട്ടുന്ന മലയാളികള്‍ പൊളിയാണ്. അയ്യപ്പനെയും വാവരെയും ഒരുപലെ കാണുന്ന മലയാളികള്‍ പൊളിയാണ്.

അതുപോലെയാണ് അബ്ദുള്‍ റഹീമിനെ രക്ഷിക്കാന്‍ മലയാളികള്‍ കൈകോര്‍ക്കുന്നത്. ഈ സമയവും കടന്നു പോകുമെന്ന് കേരളത്തിനറിയാം. എത്രയോ ദുരന്തങ്ങള്‍ കണ്ടിരിക്കുന്നു. എത്രയോ പ്രതിബന്ധങ്ങള്‍ കടന്നു പോയിരിക്കുന്നു. അവിടെയെല്ലാം ഒരുമിച്ചു നിന്നാണ് ഇദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിച്ചത്. ആ നാട്ടില്‍, മുഖ്യമന്ത്രിയുടെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ കേരളസ്‌റ്റോറിയെന്ന പച്ച നുണ പറഞ്ഞാല്‍ ഏശില്ല.

ഇടുക്കി രൂപതയും, താമരശ്ശേരി രൂപതയും ഈ കേരളസ്റ്റോറി കാണണം. കണ്ടു പഠിക്കണം. ഇടവകയിലെ കുരുന്നുകള്‍ക്ക് പഠിപ്പിച്ചു കൊടുക്കണം. ഇത്തരം സ്‌നേഹത്തിന്റെയും കരുതലിന്റെയും സ്പര്‍ശത്തെ കുറിച്ച്. സഹകരണത്തെ കുറിച്ച്. ഒരു മനുഷ്യ ജീവന്റെ വിലയെയും, അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയേയും. അല്ലാത്തെ വര്‍ഗീയതയുടെ വിഷം വമിക്കുന്ന സിനിമകള്‍ കാണിച്ചല്ല, കുട്ടികളെ ബോധവാന്‍മാരാക്കേണ്ടത്.

Tags: ABDUL RAHEEMMA YUSAF ALIBOBY CHEMMANNORSaudi Arabia

Latest News

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിനും യുവതിക്കും ദാരുണാന്ത്യം – private bus and bike accident

ഓപ്പറേഷന്‍ ഡി-ഹണ്ട്: 189 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

എംബിഎ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം; കേരള സര്‍വകലാശാലയ്ക്ക് ലോകായുക്തയുടെ വിമര്‍ശനം

മുഖ്യമന്ത്രിയുടെ മകളായതുകൊണ്ട് വീണയെ വലിച്ചിഴയ്ക്കുന്നു, മാസപ്പടി കേസ് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന: എം വി ഗോവിന്ദൻ

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർക്കെതിരെ അന്വേഷണം നടത്താൻ പൊലീസിന് ഹൈക്കോടതിയുടെ നിർദേശം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തല ആവട്ടെ | PINARAYI VIJAYAN

ബ്രൂവെറിയിൽ ഒരു ചോദ്യങ്ങൾക്കും സർക്കാരിന് മറുപടിയില്ല, മന്ത്രി പറഞ്ഞത് പച്ചക്കള്ളം | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.