ഇടത് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന് മത്സരിക്കുന്നത് എന്തിനെന്ന തരൂരിന്റെ ചോദ്യം അഹങ്കാരം നിറഞ്ഞെതെന്ന് സിപിഐ നേതാവും മന്ത്രിയുമായ ജിആര്‍ അനില്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് ഒറ്റപ്പെട്ടു പോയ സ്ഥാനാര്‍ത്ഥിയാണ് തരൂര്‍. മണ്ഡലത്തില്‍ വിപുലമായ പ്രചാരണമാണ് പന്ന്യന്‍ രവീന്ദ്രന് വേണ്ടി തലസ്ഥാനത്ത് എല്‍ഡിഎഫ് നടത്തുന്നത്.
ശശി തരൂര്‍ ആര്‍എസ്എസ് മനസ്സുള്ള കോണ്‍ഗ്രസുകാരനാണ്. ഒന്നാന്തരം ആര്‍എസ്എസുകാരനായ കോണ്‍ഗ്രസുകാരനാണ്, വാക്കുകളിലും പ്രവര്‍ത്തിയിലും അത് പ്രകടമാണെന്നും ജിആര്‍ അനില്‍ കുറ്റപ്പെടുത്തി.തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ പരാജയം സമ്മതിച്ച് കഴിഞ്ഞെന്ന് കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. തിരുവനന്തപുരത്ത് അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പറന്നിറങ്ങുന്ന ദേശാടനക്കിളിയാണ് തരൂര്‍.
പരാജയ ഭീതിയാല്‍ തരൂര്‍ എന്തൊക്കെയോ വിളിച്ചുപറയുകയാണ്. സംസ്ഥാനത്തെ 20 സീറ്റിലും ഇടതുമുന്നണിയുടെ മുഖ്യ എതിരാളി യുഡിഎഫാണ്. ഒരിടത്തും ബിജെപി മുഖ്യ എതിരാളി അല്ല. 15 വര്‍ഷമായി തരൂര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.